പുൽവാമ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എംപി ആന്റോ ആന്റണി . പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് എന്തെന്ന് ചോദിച്ചായിരുന്നു എംപിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിലെ ജയത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു പാർട്ടിയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രത്തിനെതിരായ വിവാദ പരാമർശം.
കേന്ദ്രം അറിയാതെ എങ്ങനെയാണ് ഇത്രയും ആർഡി എക്സുമായി തീ , വ്രവാ ദികൾ കടന്നു ചെല്ലുന്നത്. ഇതെല്ലം കൃത്രിമമായി സൃഷ്‌ടിച്ച സ്ഫോടനമാണ്. കാശ്മീർ ഗവർണറും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിറ്ററിക്കുള്ളിലാണ് അന്ന് സ്ഫോടനം നടന്നത്. നാല്പത്തി രണ്ടു ജവാന്മാരെ അന്ന് നമുക്ക് നഷ്ടപ്പെട്ടു. സത്യത്തിൽ അവരുടെ ജീവൻ ബലി കൊടുക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും സുരക്ഷാഭീഷണിയുള്ള വ്യക്തിയായ രാഹുൽ ഗാന്ധി മണിപ്പൂരിൽ ഒറ്റക്കാണ് പോയത്. അത് അദ്ദേഹത്തിന് സാധിച്ചു. കാരണം പറയുന്നത് നടപ്പാക്കുന്ന പാർട്ടി ആണ് കോൺഗ്രസ്. ഈ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുകയാണെങ്കിൽ C A A നിയമം അസാധുവാക്കുമെന്നും എംപി വ്യക്തമാക്കി.