എല്ലാവർക്കും സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നത് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പലപ്പോഴും ഇതിന് തടസ്സം നിൽക്കുന്നത് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ്. എന്നാൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരു ധനസഹായത്തിനെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
എസ് ബി ഐ ബാങ്ക് നൽകുന്ന മുദ്രാ വായ്പകൾ ആണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഉപയോഗപ്രദം ആകുന്നത്. ഈയൊരു ലോണിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഈട് ആവശ്യമില്ല എന്നത് തന്നെയാണ്. നിലവിൽ ചെറുകിട സംരംഭങ്ങൾ ഉള്ളവർക്കും, പുതുതായി സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ആണ് ഈ ഒരു വായ്പ ലഭിക്കുക.
10 ലക്ഷം രൂപ വരെയാണ് പരമാവധി മുദ്ര ലോൺ വഴി ലഭിക്കുന്നത്. അഞ്ചു വർഷത്തെ കാലയളവിൽ തിരിച്ചടച്ചാൽ മതിയാകും. ഈയൊരു ലോണിന് പ്രോസസിംഗ് ഫീസ് ഈടാക്കുന്നത് ആയിരിക്കില്ല. മാത്രമല്ല ഇഎംഐ രീതികളും തിരഞ്ഞെടുക്കാവുന്നതാണ്. വളരെ കുറഞ്ഞ പലിശ നിരക്കിൽ ആണ് ഈ ഒരു ധനസഹായം ലഭിക്കുന്നത്. ലോണിനായി അപേക്ഷ സമർപ്പിക്കുന്ന ആളുടെ പ്രായപരിധി എന്നത് 18 മുതൽ 60 വയസ്സ് വരെ ആയിരിക്കണം.
ഈ ലോണിനായി അപേക്ഷ സമർപ്പിക്കുന്നതിന് ക്രെഡിറ്റ് സ്കോറും ആവശ്യമില്ല. സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മൂലധനത്തിന് വേണ്ടിയോ, അസംസ്കൃതവസ്തുക്കൾ വാങ്ങിക്കുന്നതിന് വേണ്ടിയോ, മറ്റ് നടത്തിപ്പ് ആവശ്യങ്ങൾക്കുവേണ്ടിയോ എല്ലാം ഈ പണം ഉപയോഗിക്കാവുന്നതാണ്. ഇതിനായി അപേക്ഷ സമർപ്പിക്കുവാൻ എസ്ബിഐയുടെ ഇ മുദ്ര പോർട്ടലിൽ പ്രവേശിക്കണം.
ശേഷം ലഭിക്കുന്ന അപേക്ഷാഫോമിൽ കൃത്യമായ വിവരങ്ങൾ നൽകുമ്പോൾ ഒരു ഒടിപി ലഭിക്കുന്നതായിരിക്കും. അത് ഉപയോഗിച്ച് ഫോർമാലിറ്റീസ് പൂർത്തിയാക്കാം. എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ ഒരു ലോൺ ലഭിക്കുക.