നാല് ദിവസം മുമ്പ് ഭാര്യയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഭർത്താവ് 36കാരിയായ ഭാര്യയെ തീകൊളുത്തി കൊ, ലപ്പെടുത്തിയത് ഭാര്യയോടുള്ള ഒടുങ്ങാത്ത പകയിൽ. പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് നാവായിക്കുളം സ്വദേശി റഹീം ഭാര്യ നാദിറയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നാദിറ. രണ്ടു വർഷം ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ഹെൽമറ്റ് ധരിച്ച് അക്ഷയകേന്ദ്രത്തിൽ എത്തിയ റഹീം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയുടെ മ, രണം ഉറപ്പാക്കിയ ശേഷം കത്തി വീശി പുറത്തേക്ക് ഇറങ്ങിയ ഇയാൾ സ്വയം കഴുത്തറുത്ത ശേഷം കിണറ്റിൽ ചാടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തുന്നതിന് മുമ്പ് ഇയാൾ കിണറിൽ കിടന്നുതന്നെ മ, രിച്ചു.
നാദിറയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന റഹീം അടുത്തിടെയാണ് ജയിൽ മോചിതനായത്. അയാൾ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളുണ്ട്. ഭാര്യയെ കൊ, ല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ശല്യപ്പെടുത്തിയിരുന്നു.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. മക്കളെ വളർത്താൻ വേണ്ടി ഇയാളുടെ എല്ലാ പീ ,, ഡനങ്ങളും സഹിക്കുകയാണെന്ന് നാദിറ പറഞ്ഞതായി നാദിറയുടെ സഹപ്രവർത്തകർ പറഞ്ഞു. ദാമ്പത്യ പ്രശ്‌നങ്ങളാണ് കൊ, ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിനക്ക് വേറെ ബന്ധമുണ്ടോ എന്ന് ചോദിച്ച് നാദിറയുടെ ദേഹത്ത് കൈയിലുണ്ടായിരുന്ന കുപ്പിയിൽ നിന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴാണ് റഹീം തീകൊളുത്തിയത്. കൂടെയുണ്ടായിരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തീ കണ്ടതോടെ എല്ലാവരും പുറത്തേക്കോടി.
നാദിറ നിലവിളിച്ച് ഓടാൻ ശ്രമിച്ചപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ഉടനെ നാദിറ നിലത്തേക്ക് വീണു. തീ അണച്ച് നാദിറയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ നാദിറയുടെ തലയ്ക്കടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത റഹീം ഒരു മാസത്തോളം ജയിലിലായിരുന്നു. 4 ദിവസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. അന്നുമുതൽ റഹീം നദിയോട് പകയോടെ നടക്കുകയായിരുന്നു. ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. നാദിറയുടെ ബന്ധുക്കൾ അവരെ കൊണ്ടുപോകുമെന്നാണ് അറിയുന്നത്.