ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി നവ്യ നായർ

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് നവ്യ നായർ. താരം ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് ഇഷ്ടം. ദിലീപായിരുന്നു ചിത്രത്തിൽ താരത്തിന്റെ നായക കഥാപാത്രമായി വന്നിരുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്ന താരം തിരിച്ചു വന്നിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അഭിനയത്തിലായാലും മറ്റുപരുപാടികളിൽ ആയാലും താരം കൂടുതലും ഉടുക്കുന്നത് സാരികളാണ്. ഇത്തരത്തിൽ ഉടുത്തതും ഉടുക്കാത്തതും ആയ സാരികളാണ് താരം വിൽക്കാനൊരുങ്ങുന്നത്. ഇതിനായി താരം ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. പ്രീ- ലവ്ഡ് ബൈ നവ്യ നായർ എന്ന പേരിലാണ് താരം പേജ് തുടങ്ങിയിരിക്കുന്നത്.

തുടക്കത്തിൽ ആറ് സാരികളാണ് ഈ പേജിൽ വില്പനയ്ക്ക്കായി വെച്ചിരിക്കുന്നത്. ഇതിൽ രണ്ട് കാഞ്ചിപുരം , ബനാറസ്, ലിനൻ സാരികളാണ് ഉള്ളത്. 5000 രൂപയിൽ ഒതുങ്ങുന്നവയാണ് സാരികൾ. ഷിപ്പിംഗ് ചാർജും നൽകി ആർക്കു വേണമെങ്കിലും സാരികൾ വാങ്ങാം എങ്കിലും ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് പരിഗണന ലഭിക്കുന്നതെന്നും താരം പറഞ്ഞു.