October 2, 2023

നടി നിമിഷ സജയൻ 1.14 കോടി മറച്ചു വച്ച് 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്ന് വെളിപ്പെടുത്തൽ

പ്രമുഖ മലയാള നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടിയുടെ വരുമാനം മറച്ചുവെച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ ആരോപിച്ചു. നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തിയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കേരളാ ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത് അല്ലാതെ കേന്ദ്രമല്ല. ഇത് നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇത് വെറും രാഷ്ട്രീയ പകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിമിഷയെ പ്പോലുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവന നടത്തുന്നവരാണ്.

വമ്പൻ പ്രസ്താവനകൾ നടത്തുന്നവർ രാജ്യത്തെ വെട്ടിച്ചു വരുമാനമടക്കമുള്ള കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നും, ഇതെല്ലം വെറുതെ പറയുന്നതല്ലെന്നും രേഖകൾ സഹിതമാണ് വിവരങ്ങൾ പുറത്തു വിടുന്നതെന്നും സന്ദീപ് വാര്യർ പറയുന്നു.

സന്ദീപ് വാര്യർ പുറത്തു വിട്ട കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..- പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌ നായർ ഹാജരാവുകയും ചെയ്തു .

വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത് . ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു .

സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് . രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ . സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത് .
ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ