നിവേദ്യയുടെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക്‌.. സുഖമില്ലെന്ന് പറഞ്ഞ് ഓഫീസിൽ നിന്ന് പോയതിന് പിന്നാലെ 24 കാരി മ ,, രിച്ച നിലയിൽ.. പോലീസ് അന്വേഷണത്തിലേക്ക്..

കൂത്തുപറമ്പ് മമ്പറം സ്വദേശിനിയായ പെൺകുട്ടിയെ ബെംഗളൂരുവിലെ വീട്ടിൽ മ, രിച്ച നിലയിൽ കണ്ടെത്തി. മമ്പറം പടിഞ്ഞാറുമുറി നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ 24 കാരിയായ നിവേദ്യയാണ് മ, രിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് നിവേദ്യയെ മുറിയിൽ മ, രിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമുണ്ടെന്ന് പറഞ്ഞ് വൈകുന്നേരം ജോലിസ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് പോയിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം പറമ്പിലെ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തും.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ബാംഗ്ലൂർ പോലീസ്. നിവേദ്യയുടെ കമ്പനിയിൽ നിന്നും ജോലി സമ്മർദമോ, മറ്റു സഹ ജോലിക്കാരിൽ നിന്നും മറ്റോ മാനസിക പീഡനങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും. നിവേദ്യയുടെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക്‌ അയക്കാൻ തുടങ്ങുകയാണ് പോലീസ്. നിവേദ്യ താമസിച്ചിരുന്ന സ്ഥലത്തെ അയൽവാസികളെയും പോലീസ് ചോദ്യം ചെയ്യും.