ഓട്സ് കൊണ്ട് പഴംപൊരി ഉണ്ടാക്കാം. ഞെട്ടേണ്ട.. അതെ ഹെൽത്തിയായ ഒരു പഴംപൊരി..

പഴം പൊരി ഇഷ്ടമില്ലാത്ത കേരളീയനുണ്ടാവില്ല. നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട സ്നാക്സ്. എന്തൊക്കെ കഴിച്ചാലും ചായക്കടയിൽ പോയാൽ പഴംപൊരി വാങ്ങിക്കഴിക്കാത്തവർ കുറവായിരിക്കും. എപ്പോഴും നാം മൈദ കൊണ്ടുള്ള പഴംപൊരിയല്ലേ കഴിക്കുന്നത് . എന്നാൽ ഇന്നു നമുക്ക് വ്യത്യസ്തമായ ഒരു പഴംപൊരി ഉണ്ടാക്കാമല്ലോ. ഓട്സ് പഴംപൊരി. ഇതിനു നാം ഉപയോഗിക്കേണ്ടത് ഇതൊക്കെയാണ്.

പഴം – 2 എണ്ണം, മൈദ / ഗോതമ്പ് – 1/2 കപ്പ് , അരിപ്പൊടി – 3 ടേബിൾ സ്പൂൺ , പഞ്ചസാര – 2 ടേബിൾ സ്പൂൺ , ഓട്സ് പൊടിച്ചത് – 1 കപ്പ് ,ഉപ്പ് – ഒരു നുള്ള് , ബേക്കിംങ് സോഡ ,1/2 ടീസ്പൂൺ, വെള്ളം – ആവശ്യത്തിന്, മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ,എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്.

ആദ്യം തന്നെ നമുക്ക് പഴംപൊരിയുടെ മിക്സ് ഉണ്ടാക്കിയെടുക്കാം. അതിനു വേണ്ടി മൈദ എടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം. ഗോതമ്പ് വേണമെങ്കിൽ ഗോതമ്പ് എടുക്കുക. ഞാൻ മൈദയാണ് എടുത്തത്. മൈദയിൽ അരിപ്പൊടി ചേർക്കുക, ശേഷം പഞ്ചസാര ചേർത്ത് കൊടുക്കുക. എല്ലാം മിക്സ് ചെയ്യുക. പിന്നീട് ബേക്കിംങ് സോഡ, മഞ്ഞൾ പൊടി, ഉപ്പ് ഇവയൊക്കെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. എല്ലാം നല്ല മിക്സാക്കി വയ്ക്കുക. അതിനു ശേഷം പഴം മുറിച്ച് കഷണങ്ങളാക്കി വയ്ക്കുക.

നമുക്ക് പഴം ഫ്രൈ ചെയ്ത് എടുക്കാം. അതിനു വേണ്ടി ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഗ്യാസ് ഓണാക്കി വയ്ക്കുക. എണ്ണ ചൂടായാൽ ഓരോ പഴവും മൈദയുടെ കൂട്ടിലിട്ട് എടുക്കുക. ശേഷം ഓട്സിൻ്റെ പൊടിയിൽ മുക്കിയെടുക്കുക. പിന്നീട് ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക. നല്ല ടേസ്റ്റി ഓട്സ് പഴംപൊരി റെഡി. ചൂടോടെ ഒരു ചായയുടെ കൂടെ ഇതു കിട്ടിയാൽ കഴിക്കാനെന്തു രസമാണെന്നോ.

Leave a Comment