ഈ വർഷത്തെ സൗജന്യ ഓണകിറ്റ് ഇവർക്കെല്ലാം ലഭിക്കും ! പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ !!

കേരളത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണകിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. 5.84 ലക്ഷം പേർക്ക് സൗജന്യ ഓണകിറ്റ് ലഭിക്കും. അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും സൗജന്യ ഓണക്കിറ്റ് നൽകും. കിറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് പ്രത്യേക യോഗം തീരുമാനിക്കും. എല്ലാ വിഭാഗക്കാർക്കും മുൻവർഷത്തെ കിറ്റുകൾ നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൗജന്യ കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഇത്തവണ സൗജന്യ ഓണകിറ്റ് ലഭിക്കും. 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റ് ലഭിക്കും. സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ 50,000 അന്തേവാസികൾക്ക് കിറ്റ് നൽകും.

ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു സൗജന്യ ഓണകിറ്റ് നൽകും. ഏകദേശം 500 രൂപ വിലയുള്ള 14 ഇനങ്ങൾ ഓൺകിറ്റിൽ ഉൾപ്പെടും. കിറ്റിലുള്ള സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിറ്റ് വിതരണം എന്ന് തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം ഓണക്കിറ്റിൽ തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളുണ്ടായിരുന്നു.