October 2, 2023

ഒന്നാം സമ്മാനം 25 കോടി ! 20 പേര്‍ക്ക് ഒരുകോടി വീതം ലഭിക്കും.. കൂടുതൽ സമ്മാന തുകകൾ ഇങ്ങനെ..

സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 25 കോടി രൂപ മാറ്റമില്ലാതെ തുടർന്നു. രണ്ടാം സമ്മാനത്തിന്റെ ഘടനയിൽ മാറ്റമുണ്ട്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം നൽകും. കഴിഞ്ഞ വർഷം രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയുടെ ഒരു സമ്മാനം മാത്രമാണുണ്ടായിരുന്നത്

ഈ വർഷവും 500 രൂപയാകും ടിക്കറ്റ് നിരക്ക്. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ തൊഴിലാളിക്ക് 100 രൂപ വീതം ലഭിക്കും. ടിക്കറ്റുകളുടെ പ്രിന്റിംഗ് ഫ്ലൂറസെന്റ് പ്രിന്റിംഗ് ഒഴിവാക്കും. തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 20നാണ് ലോട്ടറി നറുക്കെടുപ്പ്.

കഴിഞ്ഞ വർഷം 3,97,911 ഭാഗ്യശാലികളാണ് ഓണം ബമ്പറിനായി കാത്തിരുന്നത്. എന്നാല് , ഇത്തവണ 5,34,670 പേർക്കാണ് സമ്മാനം നൽകുക. കഴിഞ്ഞ വർഷത്തേക്കാൾ 1,36,759 കൂടുതലാണിത്. മൂന്നാം സമ്മാനമായി 20 പേർക്ക് 50 ലക്ഷം വീതം ലഭിക്കും. 10 പേർക്ക് 5 ലക്ഷം വീതവും നാലാം സമ്മാനവും ലഭിക്കും. 10 പേർക്ക് 2 ലക്ഷം വീതം അഞ്ചാം സമ്മാനം ലഭിക്കും. കഴിഞ്ഞ വർഷം 66,55,914 ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി ഓണം ബമ്പർ പ്രകാശിപ്പിച്ചു. ചലച്ചിത്രതാരം പി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. അപ്പോൾ ഇ വർഷം ഭാഗ്യം പരീക്ഷിക്കാൻ മറക്കേണ്ട..

ലോട്ടറി അ, ടിച്ചാൽ എന്തുചെയ്യും? ബമ്പറുകൾ പോലുള്ള ഉയർന്ന ടിക്കറ്റ് പങ്കിട്ട് വാങ്ങുന്ന ആളുകളുമുണ്ട്. ഈ പങ്കാളികൾ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആകാം. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾക്ക് സമ്മാനം അ, ടിച്ചാൽ എന്തുചെയ്യണമെന്ന് നോക്കാം.

ലോട്ടറി വകുപ്പ് പ്രകാരം ടിക്കറ്റിന്റെ പിന്നിൽ പേര് ഒപ്പിട്ടാൽ സമ്മാനത്തുക ക്ലെയിം ചെയ്യാം. ഒന്നിലധികം പേർ ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിൽ എല്ലാവർക്കും പേര് എഴുതി ഒപ്പിടാം. സമ്മാനം ലഭിച്ചാൽ ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ നേരിട്ടോ ലോട്ടറി ഡയറക്ടർക്ക് സമ്മാനത്തുക അവകാശപ്പെട്ട് അപേക്ഷ നൽകി സമർപ്പിക്കണം.

അപേക്ഷയിൽ, ടിക്കറ്റിന്റെ പിൻഭാഗത്ത് ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ അതോ അവരുടെ എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപം നടത്തേണ്ടത് എന്ന് രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരം തുക അനുവദിക്കും. ഒരു അക്കൗണ്ടിൽ വാങ്ങുന്നവരും പിന്നീട് ഷെയർ ചെയ്യുന്നവരും ജോയിന്റ് അക്കൗണ്ടിലേക്ക് വാങ്ങുന്നവരും ഒന്നിലധികം അക്കൗണ്ടുകളിലേക്ക് വാങ്ങുന്നവരുമുണ്ട്. ലോട്ടറി വകുപ്പിന്റെ സോഫ്റ്റ് വെയറിൽ ഈ സൗകര്യങ്ങളെല്ലാം ലഭ്യമാണ്.