നമ്മുടെ സംസ്ഥാനത്ത് പഴകിയതും, മായം കലർന്നതുമായ ഭക്ഷണങ്ങൾ വിപണിയിലെത്തുന്നതിനെ സംബന്ധിച്ചുള്ള നിരവധി കേസുകളാണ് നിലവിലുള്ളത്. ഇതിനെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായ പരിശോധനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ പരിശോധന നടത്തി ഭക്ഷണത്തിൽ മായം ചേർക്കുന്നുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതരമായ കുറ്റം തന്നെയാണ്. അതുകൊണ്ട് നിരവധി ഹോട്ടലുകൾ ആണ് ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്.
നല്ല ഭക്ഷണം നാടിൻറെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി മത്സ്യത്തിലെ മായം കണ്ടെത്തുന്നതിനായി ഓപ്പറേഷൻ മത്സ്യ, അതുപോലെതന്നെ ശർക്കരയിലെ മത്സ്യം കണ്ടെത്തി മായം കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ജാഗിരി എന്നിവ ആരംഭിച്ചിട്ടുണ്ട്.
ഇതിൻറെ പരിശോധനകൾ ഒന്നുകൂടി ശക്തമാക്കി ഇരിക്കുകയാണ് ഇപ്പോൾ. ഭക്ഷ്യവസ്തുക്കൾ, പാൽ, വെളിച്ചെണ്ണ എന്നിവയും പരിശോധിക്കുന്നതാണ്. സംസ്ഥാനത്തെ മത്സ്യവിപണന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ചെക്ക് പോസ്റ്റുകൾ, മറ്റ് ആഹാര ശാലകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ച് ഇപ്പോൾ റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്.
പരിശോധനയിൽ പിടികൂടുന്ന സ്ഥാപനങ്ങൾ തീർച്ചയായും അടിച്ചു പൂട്ടിക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.