ഇന്നത്തെ ലോകത്ത് സ്മാർട്ട്ഫോണുകളും ഇന്റർനെറ്റ് ഉപയോഗവും വളരെയധികമായി വർധിച്ചുവരികയാണ്. മുന്നത്തെ കാലത്തു നിന്നും വ്യത്യസ്തമായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും വളരെ കുറവാണ്. അതിനാൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ സജീവമായിത്തന്നെ ഉണ്ട്.
ഇന്റർനെറ്റിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ ഇത് ദുരുപയോഗം ചെയ്യുന്നതിനും ആളുകൾ ശ്രമിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിരവധിയായ പോക്സോ കേസുകൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്.
കുട്ടികളെ ചൂഷണത്തിന് ഇരയാക്കുന്ന മാനസിക വൈകൃതങ്ങൾ ഉള്ള ആളുകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനും മുന്നോട്ടുപോകുന്നതിനും ഇത്തരത്തിലുള്ള കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്ന ആളുകളെ കണ്ടെത്തുന്നതിന് ഇപ്പോൾ കേരള പോലീസ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.
ഓപ്പറേഷൻ പി ഹണ്ട് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഗൂഗിളിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ചർച്ചചെയ്യുകയോ ഡൗൺലോഡ് ചെയ്തു വെക്കുകയോ ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിരിക്കുകയോ ചെയ്താൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.
അതിനാൽ ഇത്തരത്തിലുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന അശ്ലീല ഗ്രൂപ്പുകളിൽ മെമ്പർ ആണെങ്കിൽ ഉടൻതന്നെ ഗ്രൂപ്പിൽ നിന്നും ഇറങ്ങേണ്ടതാണ്. സംസ്ഥാന വ്യാപകമായുള്ള റെയ്ഡിനാണ് ഇപ്പോൾ കേരള പോലീസ് തുടക്കം കുറിച്ചിരിക്കുന്നത്.
അടുത്തിടെയായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് കേരള പോലീസ് ഇത്തരത്തിലുള്ള നടപടി ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്.