സ്മാർട്ട്ഫോൺ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്തെ മിക്ക ആളുകളും. അതുകൊണ്ടുതന്നെ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്.
ഓപ്പറേഷൻ പി ഹണ്ട് നെ കുറിച്ചാണ് ഇത്. ഇതുവഴി പോലീസ് പിടികൂടിയാൽ കേസും, അഞ്ചു വർഷം വരെ തടവും, 10 ലക്ഷം രൂപ വരെ പിഴയും ആയി ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ഫോൺ, കമ്പ്യൂട്ടർ എന്നിവ പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. മാസങ്ങളായി സംസ്ഥാനത്ത് സൈബർഡോമും, സംസ്ഥാന പോലീസും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ ആണ് ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളുടെ അനാവശ്യ ചിത്രങ്ങളും മറ്റും പ്രദർശിപ്പിക്കുന്ന സൈബർ കണ്ണികളെ കണ്ടുപിടിക്കാനാണ് ഇത്തരത്തിൽ ഒരു ഓപ്പറേഷൻ നടത്തുന്നത്.
നൂറുകണക്കിന് ആളുകളാണ് വിവിധ ഘട്ടങ്ങളിലായി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഇന്റർ പോളിന്റെ സഹായത്തോടെ നടന്ന റെയ്ഡിൽ പിടിയിലായത് 41 ഓളം ആളുകളാണ്. കേരളത്തിനകത്ത് മൊത്തം 464 സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.
ഇതിൽ 339 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ കാണുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നവരെ കണ്ടെത്തി അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നു. അശ്ലീല വീഡിയോകളും ഫോട്ടോകളും ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുകയും, അത് മറ്റു സൈബർ ഇടങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നവർക്ക് എതിരായ ശക്തമായ നടപടി ആയിരിക്കും ഇത്.
ഇത്തരത്തിൽ സംസ്ഥാനത്തിൽ നിരവധി ആളുകൾ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ ഉള്ളവരുടെ വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി സീക്രട്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇവയുടെ പേരുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
പുതിയ ഘട്ടത്തിൽ നിരവധി ആളുകളെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. സി.ആർ.പി.സി 102, പോക്സോ അടക്കം 67 ബി ഐ ടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് കേസുകൾ രജിസ്റ്റർ ചെയ്യുക. കൂടാതെ ബാലാവകാശ നിയമപ്രകാരം കേസ് കൂടുതൽ ബലപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. വളരെ പ്രധാനപ്പെട്ട ഈ വാർത്ത പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.