October 2, 2023

വാഹനം ഉള്ളവർ സൂക്ഷിക്കുക. ആർസി റദ്ദാക്കും. കേരളമാകെ ഈ മാസം പരിശോധന

ഫെബ്രുവരി മാസം വരെ കേരളത്തിൽ കർശനമായ വാഹന പരിശോധന നടത്തുവാൻ വേണ്ടി തീരുമാനമെടുക്കുകയാണ്. സർക്കാർ വാഹനങ്ങളും പരിശോധനയിൽ ഉൾപ്പെടുന്നുണ്ട്. ഓപ്പറേഷൻ സ്ക്രീൻ എന്നുള്ള പേരിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാനം മുഴുവനും വാഹന പരിശോധന നടക്കുകയാണ്.

സിനിമ രാഷ്ട്രീയ രംഗത്ത് ഉള്ളവരുടെയും ഉൾപ്പെടെ മുന്നത്തെ പരിശോധനയിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി വാഹനത്തിൻറെ ഗ്ലാസിൽ ഫിലിം ഇട്ടും കർട്ടന്നിട്ട് മറച്ചും ഉള്ള വാഹനങ്ങളിലാണ് പരിശോധന നടക്കുന്നത്.

വാഹനങ്ങളുടെ മുൻവശത്തും പിൻവശത്തും ഉള്ള ക്ലാസുകൾ മോട്ടോർ വാഹന നിയമപ്രകാരം 70 ശതമാനത്തിന് കുറയാതെ കാഴ്ച ലഭിക്കുന്ന രീതിയിൽ സുതാര്യമായിരിക്കണം. ഇതുപോലെ തന്നെ 50 ശതമാനത്തിൽ കുറയാതെ ഡോർ ഗ്ലാസ്സുകളും സുതാര്യമായിരിക്കണം. ഓപ്പറേഷൻ സ്ക്രീൻ നിന്നുള്ള കർശന നടപടി കൂളിംഗ് ഫിലിമും കാട്ടണം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എതിരായി പതിനേഴാം തീയതി മുതൽ 2 ആഴ്ചത്തേക്ക് ആണ് കർശന നടപടികൾ ആരംഭിച്ചിരിക്കുന്നത്.

നിയമ ലംഘനം നടത്തുന്ന സർക്കാർ വാഹനങ്ങൾക്ക് എതിരെ നടപടി ഉണ്ടാകുന്നതായിരിക്കും. ഇത്തരത്തിൽ ഫിലിം കർട്ടനുകളും നീക്കം ചെയ്യുവാൻ സമ്മതിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതാണ്. ഇത്തരത്തിലുള്ള കർട്ടനുകളും ഫിലിമും വാഹനങ്ങളിൽ ഉണ്ട് എങ്കിൽ അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയും നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കാതെ ഇരിക്കുവാനും ശ്രദ്ധിക്കുക.

എന്തെങ്കിലും അപകടം സംഭവിക്കുക ആണ് എങ്കിൽ ഗ്ലാസ് പൊടിഞ്ഞു പോകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് വഴി വലിയ കഷണങ്ങൾ യാത്രക്കാർക്ക് പരിക്കുകൾ ഏൽപ്പിക്കും എന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്നത്.