പാലക്കാട് കല്ലട ബസ്സ് അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം.. ബസ്സിൻ്റെ അടിയിൽ പെടുകയായിരുന്നു എന്ന് ദൃക്സാകഷികൾ..

പാലക്കാട് തിരുവഴിയോടിൽ സ്വകാര്യ ബസപകടത്തിൽ രണ്ട് മ, രണം. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ കാർഷിക വികസന ബാങ്കിന് മുന്നിലായിരുന്നു അപകടം.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിനടിയിൽപ്പെട്ട രണ്ടുപേർ മ, രിച്ചു. അവർ സംഭവസ്ഥലത്തുതന്നെ മ, രിച്ചു. ഇവരുടെ മൃ, തദേ, ഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

38 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പുറത്തെടുത്തു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമായ വിവരം.

ബസ് മറിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. ബസ് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.