ബിപിയും, പ്രമേഹവും ഉള്ളവർ പാരസെറ്റമോൾ കഴിച്ചാൽ കുഴപ്പമുണ്ടോ ? ഡോക്ടർ പ്രദീപ് കുമാർ പറയുന്നു.. പാരസെറ്റമോളിനെ കുറിച്ചുള്ള സത്യങ്ങളും തെറ്റിദ്ധാരണകളും അറിയാം..!! വിലപ്പെട്ട അറിവ്..

പാരസെറ്റമോൾ ഒരു സാധാരണ വീട്ടുമരുന്നാണ്. അസറ്റാമിനോഫെൻ എന്നാണ് ഇത് അറിയപ്പെടുന്നത്. തലവേദന, പനി, പേശിവേദന, നടുവേദന തുടങ്ങിയ അസുഖങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് പാരസെറ്റമോൾ ഉപയോഗിക്കാനുള്ള പ്രധാന കാരണം. എന്നാൽ ഇത് കഴിക്കുമ്പോൾ ഇത് എത്ര അളവിൽ ഉള്ളതാണെന്ന് അറിഞ്ഞതിന് ശേഷം വേണം കഴിക്കാൻ.

നിങ്ങളുടെ അസുഖത്തിന് അനുസരിച്ചുള്ള അളവ് ഡോക്ടർ നിദ്ദേശിക്കുന്നതിന് അനുസരിച്ചു കഴിക്കുക. അളവ് കൂടിയാൽ അത് ശരീരത്തിന് ദോഷമായി ഭവിക്കാം. ഇന്ധ്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും പാരസെറ്റമോളിന്റെ ഉപയോഗത്തെക്കുറിച്ചും ശരീരത്തിൽ അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചും ശരിയായ ധാരണയില്ല.

കൊവിഡ് വന്നപ്പോൾ പലരും പനിക്കും തലവേദനയ്ക്കും ശരീരവേദനയ്ക്കും പ്രതിവിധിയായി പാരസെറ്റമോൾ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇത് പലപ്പോഴും അധികം കഴിച്ചതിനാലും മറ്റും, മറ്റ് പാർശ്വഫലങ്ങൾ ഉണ്ടായി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് കൃത്യമായി ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ കഴിച്ചപ്പോൾ ആയിരുന്നു വന്നത്.

ലോകാരോഗ്യ സംഘടന പനി, ചെറിയ ശരീരവേദന, ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നതിനാൽ പാരസെറ്റമോൾ കഴിക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. വേദന സംഹാരിയായി പാരസെറ്റമോൾ നിർദ്ദേശിക്കുന്നതായി പഠനങ്ങൾ പറയുന്നു. പാരസെറ്റമോളിനെ കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില തെറ്റിദ്ധാരണകളും വസ്തുതകളും പരിശോധിക്കാം.

തെറ്റിദ്ധാരണ- ‘പാരസെറ്റമോൾ കഴിച്ചാൽ കുറേകാലം പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കുകയും ചെയ്യും’. വസ്തുത- മറ്റ് വേദനസംഹാരികളെ അപേക്ഷിച്ച് ഇതിന് പാർശ്വഫലങ്ങൾ കുറവാണ്.

തെറ്റിദ്ധാരണ- ‘പാരസെറ്റമോൾ കഴിച്ചാൽ അത് ശരീരത്തിൽ 24 മണിക്കൂർ പ്രവർത്തിക്കും’.
വസ്തുത- പാരസെറ്റമോൾ കഴിച്ച് മുപ്പത് മിനിറ്റിനുള്ളിൽ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു, ഇത് നാലു മുതൽ ആറ് മണിക്കൂർ വരെ സാധാരണയായി ശരീരത്തിൽ നിലനിൽക്കും.

തെറ്റിദ്ധാരണ – ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും ഉള്ളവർ പാരസെറ്റമോൾ കഴിക്കാൻ പാടില്ല. വസ്തുത- ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉള്ള രോഗികൾക്ക് പാരസെറ്റമോൾ വേദനസംഹാരിയായി കഴിക്കാം. എന്നാൽ നിങ്ങളുടെ ബി പി യുടെയും പ്രമേഹത്തിന്റെയും കൗണ്ട് അറിഞ്ഞതിനു ശേഷം ആയിരിക്കണം പാരസെറ്റമോൾ ടാബ്ലെറ്റിന്റെ അളവ് നിശ്ചയിക്കാൻ. ഒരിക്കലും മുകളിൽ പറഞ്ഞ കടുത്ത രോഗമുള്ളവർ സ്വയം നിശ്ചയിച്ച് ഇവ കഴിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പ്രദീപ് കുമാർ

കുറിപ്പ്: എപ്പോഴും എന്ത് മരുന്ന് കഴിക്കുന്നതിന് മുൻപും ഡോക്ടറുടെ വൈദ്യോപദേശം തേടുക. അമിതമായി ഒരു മരുന്നും കഴിക്കരുത്. സ്വയം ഡോക്ടർ ആക്കാതിരിക്കുക.