കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ അപകടം.. കണ്ണൂരിൽ 11 വയസ്സുകാരന് ദാരുണാന്ത്യം..

കണ്ണൂർ ജില്ലയിൽ എടക്കാടിൽ നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങി ചികിത്സയിലായിരുന്ന കുട്ടി മ, രിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ 11 കാരനായ പയോത്ത് മുഹമ്മദ് ആണ് മ, രിച്ചത്.

ജൂലൈ 23ന് രാവിലെ എടക്കാട് നീന്തൽക്കുളത്തിൽ പരിശീലനത്തിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറാജ്-ഷമീമ ദമ്പതികളുടെ മകനാണ്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ്.