പെൻഷൻ ഗുണഭോക്താക്കളുടെ പ്രത്യേക ശ്രദ്ധക്ക്..! ഇവർക്ക് ഇനി പെൻഷൻ പുനസ്ഥാപിച്ചു ലഭിക്കില്ല..! ഗവൺമെന്റിന്റെ ഏറ്റവും പുതിയ അറിയിപ്പ്..!!

സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിൻറെ വിശദവിവരങ്ങൾ പരിശോധിക്കാം.  ഏകദേശം സംസ്ഥാനത്ത് 49 ലക്ഷത്തോളം ആളുകളാണ് വിവിധങ്ങളായിട്ടുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളുടെ ആനുകൂല്യം കൈപ്പറ്റുന്നത്.

അനർഹരായ ആളുകൾ ആനുകൂല്യം കൈപ്പറ്റുന്നത് തടയുന്നതിനായി കുറച്ചു നാളുകൾക്കു മുൻപ് ഗവൺമെൻറ് പെൻഷൻ കൈപറ്റുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു.  ഇത്തരത്തിൽ വാഹനങ്ങൾ സ്വന്തമായുള്ള ആളുകളെ പെൻഷൻ പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു.

ഇത്തരം ആളുകൾക്ക് വീണ്ടും പെൻഷൻ പുനക്രമീകരിച്ചു നൽകേണ്ട എന്നാണ് ഇപ്പോൾ എത്തിയിരിക്കുന്ന അറിയിപ്പ്. 1000 സിസിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റി ഉള്ള നാലോ,  അതിലധികമോ ചക്രമുള്ള വാഹനങ്ങൾ സ്വന്തമായോ, അല്ലെങ്കിൽ കുടുംബത്തിനോ ഉള്ള ആളുകൾക്ക് പെൻഷൻ ലഭിക്കുന്നതിനായി അർഹത ഉണ്ടായിരിക്കില്ല എന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു.

ഇത്തരത്തിൽ വാഹനം സ്വന്തമായി ഉണ്ടെന്ന് കണ്ടെത്തിയ പല ആളുകളെയും സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നും ഒഴിവാക്കിയിരുന്നു.  ഇത്തരത്തിൽ പുറത്താക്കിയവരിൽ നിരവധി ആളുകളാണ് പെൻഷൻ പുനഃസ്ഥാപിച്ച് ലഭിക്കുന്നതിനായി വീണ്ടും അപേക്ഷ സമർപ്പിച്ചിരുന്നത്.

എന്നാൽ ഇത്തരം അപേക്ഷകൾ പരിഗണിക്കേണ്ടതില്ല എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. വാഹനങ്ങളുണ്ട് എന്നുള്ള കാരണത്താൽ പെൻഷൻ പട്ടികയിൽ നിന്ന് പുറത്തായി പിന്നീട് പുനഃസ്ഥാപിക്കുന്നതിനായി അർഹത നേടിയാൽ പുതിയ പെൻഷൻ അപേക്ഷയാണ് നൽകേണ്ടത് എന്നും ഗവൺമെൻറ് അറിയിച്ചിട്ടുണ്ട്. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ വിവരം അറിഞ്ഞിരിക്കണം.