പെസഹ വ്യാഴ ദിനത്തിൽ ഒരു പെസഹ അപ്പം ഉണ്ടാക്കി നോക്കൂ

ഇന്ന് പെസഹ വ്യാഴമാണ്. എല്ലാവർക്കും പെസഹ വ്യാഴദിനാശംസകൾ. ഇന്നത്തെ ദിവസം ക്രിസ്ത്യൻ വീടുകളിലൊക്കെ പെസഹ അപ്പം ഉണ്ടാക്കിയെടുക്കും. പക്ഷേ ഇപ്പോൾ എല്ലാവരും ഉണ്ടാക്കുന്നുണ്ട് കിട്ടോ. അതുപോലെ നമുക്കും ഒന്ന് ഉണ്ടാക്കി നോക്കാം. അതിനു വേണ്ടി ഞാൻ എടുത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് താഴെ ചേർക്കുന്നു

അരി – 3 ഗ്ലാസ് ,ഉഴുന്ന്  -3/4 ഗ്ലാസ് ,വെളുത്തുള്ളി –  8 അല്ലി ,ചു വന്നുള്ളി – 10 എണ്ണം ,ഉപ്പ് – പാകത്തിന് ,തേങ്ങ – അര മുറി, ജീരകം – ഒരു ടേബിൾ സ്പൂൺ ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാം.                                  

ആദ്യം തന്നെ പച്ചരി നല്ലവണ്ണം കഴുകി ഒരു 3 മണിക്കൂർ കുതിർത്തു വയ്ക്കുക. ഉഴുന്നെടുത്ത് വറുത്തെടുക്കുക. വറുത്ത ഉഴുന്നിനെ ചുടാറിയ ശേഷം മിക്സിയിലിട്ട് അരക്കുക. അത് എടുത്തുവയ്ക്കുക. അതിനു ശേഷം പൊതിർന്ന അരിയെടുത്ത് മിക്സിയുടെ ജാറിലിട്ട് അരക്കുക. അതിലേക്ക് വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം ഇത് ഇട്ട് അരക്കുക. അധികം വെള്ളം പോലെ ആവരുത്. ഏകദേശം ഇഡ്ഡലി കൂട്ടു പോലെ കട്ടിയുണ്ടാവണം. ഈ കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. അതിലേക്ക് വറുത്തു പൊടിച്ചു വച്ച ഉഴുന്ന് ഇടുക. പിന്നീട് ചിരകി വച്ച തേങ്ങ ചേർത്ത് എല്ലാം മിക്സ് ചെയ്യുക. കുറച്ച് ഉപ്പിടുക. അങ്ങനെ പതിനഞ്ച് മിനുട്ടെങ്കിലും മൂടിവയ്ക്കുക. അപ്പോഴേക്കും മാവ് നല്ല മയമായിട്ടുണ്ടാവും.                     

പിന്നീട് ഒരു ഇഡ്ഡിലി തട്ടെടുത്ത് ഗ്യാസ്  ഓണാക്കി വയ്ക്കുക. ഒരു പാത്ര മെടുത്ത് അതിൽ എണ്ണ തടവി ഈ കൂട്ട് പാകത്തിന് ഒഴിച്ചു കൊടുക്കുക. അതെടുത്ത് ഇഡ്ഡിലി തട്ടിൽ വയ്ക്കുക. പെസഹ അപ്പമാണല്ലോ. അതു കൊണ്ട് ഒരു കുരിശിൻ്റെ ചിഹ്നം മുകളിൽ വയ്ക്കുക. അതിനു വേണ്ടി നമുക്ക് മുകളിൽ വാഴ ഇല കുരിശു രൂപത്തിൽ മുറിച്ചതൊക്കെ വയ്ക്കാം. 15 മിനുട്ട് ആവി വരാൻ വയ്ക്കുക. അതിനു ശേഷം തുറന്നു നോക്കിയാൽ സൂപ്പർ പെസഹ അപ്പം റെട്ടി.

Leave a Comment