നമ്മുടെ രാജ്യത്ത്, ഒട്ടനവധി വാഹനങ്ങളുണ്ട്. ഇവയിൽ മിക്കവയും പെട്രോൾ, ഡീസൽ ഇനി ഇന്ധനങ്ങൾ ആണ് ഉപയോഗിക്കുന്നത്. പിഎൻജി, ഇലക്ട്രിസിറ്റി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും നിലവിലുണ്ട്. എങ്കിലും രാജ്യത്താകമാനം പെട്രോൾ, ഡീസൽ എന്നിവയാണ് പ്രധാന ഇന്ധനമായി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.
സാധാരണക്കാരായ ജനങ്ങൾക്ക് വരെ ആവശ്യമുള്ള അവശ്യവസ്തുക്കളിൽ പെടുന്നവയാണ് ഇവ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് ജനങ്ങളെ വളരെയധികം അസ്വസ്ഥമാക്കുന്ന അറിയിപ്പുകൾ ആണ് പുറത്തു വരുന്നത്. അതായത്, അടുത്തുതന്നെ ഇന്ധനങ്ങൾക്ക് വീണ്ടും വില വർദ്ധിക്കും എന്നുള്ള അറിയിപ്പാണ് ഉന്നത സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ഇലക്ഷൻ ആയിരുന്നതിനാൽ നമ്മുടെ രാജ്യത്ത് നവംബർ മാസത്തിനുശേഷം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുത്തനെ ഉയർത്താൻ ആണ് സർക്കാർ തീരുമാനം. 81 ഡോളർ ആയിരുന്ന ക്രൂഡോയിലിന് റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 110 ഡോളർ എത്തിയിരിക്കുകയാണ്.
ഇതും ഇന്ധന വില കൂടാൻ വളരെയധികം കാരണമായിട്ടുണ്ട്. ഇലക്ഷനുകൾ അവസാനിച്ച് മാർച്ച് 8ന് ശേഷം പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് 12 രൂപ വരെ വില വർധിക്കാനാണ് സാധ്യത. സംസ്ഥാന സർക്കാരുകൾ എക്സൈസ് നികുതിയിൽ ഇളവ് നൽകിയാൽ വിലക്കയറ്റം 9 രൂപയിൽ നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുപുറമേ പാചകവാതക ഉപഭോക്താക്കൾക്കും വൻ തിരിച്ചടി ആണ് വരാൻ പോകുന്നത്. പാചകവാതകത്തിനും വരുന്ന ദിവസങ്ങളിൽ വില ഉയരാനാണ് സാധ്യത. ഇന്ധനങ്ങൾക്ക് ഇത്തരത്തിൽ വിലക്കയറ്റം ഉണ്ടാകുന്നത് എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കും. കൂടാതെ അവശ്യവസ്തുക്കൾക്ക് ഉൾപ്പെടെ വിലക്കയറ്റവും ഉണ്ടാകും.
എന്തുതന്നെയായാലും സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഇത്തരം തീരുമാനങ്ങൾ വഴി ഉണ്ടാകുന്നത്.