എത്ര തരം നിങ്ങൾ ബജികൾ നിങ്ങൾ കഴിച്ചിട്ടുണ്ട്.. ഇതാ എല്ലാവർക്കും വീട്ടിൽ പെട്ടന്ന് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഉരുളക്കിഴങ്ങ് ബജി

ബജികൾ ഒരുപാട് ഇഷ്ടമുള്ളവരാണ് നാം ഓരോരുത്തരും. എന്നാൽ പെട്ടെന്ന് അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ടാതെ ഉണ്ടാക്കാൻ പറ്റുന്ന ബജിയാണ് പൊട്ടറ്റോ ബജി. ടേസ്റ്റിൽ ഒന്നാമതും. ആർക്കു വേണമെങ്കിലും വേഗത്തിൽ ഉണ്ടാക്കിയെടുക്കാം. ഇതിനു വേണ്ടി ഞാൻ ഉപയോഗിച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.           

ഉരുളക്കിഴങ്ങ് – 1 ,വെള്ളം – 11/2 കപ്പ് , ഉപ്പ് – 1 ടീസ്പൂൺ ,കടലപ്പൊടി – 1/2 കപ്പ് ,അരിപ്പൊടി – 2 ടീസ്പൂൺ ,മഞ്ഞൾ പൊടി – ഒരു നുള്ള് ,മുളക് പൊടി – 1/2 ടീസ്പൂൺ, അപ്പക്കാരം – ഒരു നുള്ള് ,മ ല്ലി ചപ്പ് – കുറച്ച് , എണ്ണ.

ഇത്രയും ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. വിരുന്നാർ ഒക്കെ വന്നാൽ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാം. ആദ്യം തന്നെ ഒരു ബൗളിൽ വെള്ളം എടുക്കുക.അതിൽ ഉപ്പിടുക. അതിലേക്ക് തൊലി കളഞ്ഞ് കഴുകി  നേർങ്ങനെ അരിഞ്ഞ ഉരുളക്കിഴങ്ങ് ഇടുക. അവിടെ ഒരു 5 മിനുട്ട് ഇട്ട് വയ്ക്കുക. പിന്നീട് മറ്റൊരു ബൗളിൽ കടലപ്പൊടിയിടുക , അതിലേക്ക് അരിപ്പൊടി ,മഞ്ഞൾ പൊടി, മുളക് പൊടി അപ്പക്കാരം , ഉപ്പ് ഇതൊക്കെ ഇട്ട് നല്ലവണ്ണം മിക്സാക്കുക. പിന്നീട് കുറച്ച് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. അധികം കട്ട അവരുത്.                               

അതിനു ശേഷം ഒരു ചീനച്ചട്ടി വച്ച് ഗ്യാസ് ഓണാക്കുക.അതിൽ വറുത്തെടുക്കാൻ മാത്രം എണ്ണ ഒഴിക്കുക. എണ്ണ നല്ല വണ്ണം ചൂടായാൽ ഉരുളക്കിഴങ്ങെടുത്ത് കടലപ്പൊടി മിക്സിൽ ഇടുക. ശേഷം അതെടുത്ത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ചൂടോടെ കഴിക്കാൻ നല്ല രുചിയുമാണ്. വേണമെങ്കിൽ സോസ് കൂട്ടി കഴിക്കാം.

Leave a Comment