ഉരുളക്കിഴങ്ങ് കാപ്സിക്കം മസാല തയ്യാറാക്കാം.. വ്യത്യസ്ത രുചിയിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ.

ചപ്പാത്തിക്കൊക്കെ കൂട്ടാൻ ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. കാപ്സിക്കം മസാല ഇഷ്ടമുള്ളവർക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടും. ഇത്  എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നും ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയൊണെന്നും നോക്കാം.                 

ഉരുളക്കിഴങ്ങ് – 3 എണ്ണം, ഉള്ളി – 1 എണ്ണം, ജീരകം – 1 ടീസ്പൂൺ,തക്കാളി – 1 എണ്ണം ,കാപ്സിക്കം – 2, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – 11/2 ടീസ്പൂൺ ,കായം – 1 നുള്ള്, ഡ്രൈ മാംഗോ പൗഢർ – 1/2 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ,എണ്ണ – ആവശ്യത്തിന്.

ആദ്യം തന്നെ ഒരു കടായ് എടുത്ത്  ഗ്യാസിൽ വച്ച് ഗ്യാസ്  ഓണാക്കുക. പിന്നീട് അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ ജീരകം ഇടുക. ജീരകം കളർ മാറിയ ശേഷം മുറിച്ചു വച്ച ഉള്ളിയും ഇട്ട് വഴറ്റുക. പിന്നെ കുറച്ച് ഉപ്പിടുക. ഉപ്പിട്ടു കഴിഞ്ഞാൽ ഉള്ളി വേഗം വാടികിട്ടും. കളർ കുറച്ചു മാറിയാൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ഇടുക. പിന്നീട് നല്ലവണ്ണം വഴറ്റി തക്കാളി ചേർക്കുക. മസാലകൾ ചേർത്ത് കൊടുക്കാം. മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടിയിട്ട് വഴറ്റുക. വഴറ്റിയ ശേഷം കഷണങ്ങളാക്കി അരിഞ്ഞ ഉരുളക്കിഴങ്ങ് ഇടുക. ഉരുളക്കിഴങ്ങ് കുറച്ച് വേവേണ്ടതിനാൽ  വഴറ്റിയ ശേഷം കുറച്ച് വെള്ളം ഒഴിക്കുക. പാകമാവാൻ വയ്ക്കുക. ശേഷം കാപ്സിക്കം ചേർക്കുക. വഴറ്റുക. കാപ്സിക്കം അധികം പാകമാവേണ്ടതില്ല. കാപ്സിക്കം ഇട്ട് വേഗത്തിൽ തന്നെ ഡ്രൈ മാംഗോ പൗഡർ ചേർക്കുക. ഡ്രൈ മാംഗോ പൗഡർ ഉണ്ടെങ്കിൽ ചേർത്താൽ മതി. നിർബന്ധമില്ല. പിന്നെ ഖരം മസാല ചേർക്കുക. നല്ലവണ്ണം വഴറ്റുക. പിന്നീട് മുറിച്ചു വച്ച മല്ലി ചപ്പ് ചേർക്കുക. ഗ്യാസ് ഓഫാക്കി ഇറക്കി വയ്ക്കുക.

നല്ല രുചികരമായ മസാല ഗ്രേവി റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കു.വ്യത്യസ്തമായ ഒരു ഗ്രേവിയാണിത്. ചപ്പാത്തിയുടെയും, നാണിൻ്റെയും, കൂടെകഴിക്കാൻ വളരെ രുചികരമണ് താനും. പല തരം ബാജികൾ കഴിക്കുമ്പോൾ വ്യത്യസ്ത രുചിയിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ.