എന്താണ് നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നതെന്നു പ്രഭാസ് ,യുദ്ധക്കളത്തിൽ കാണാമെന്നു പൃഥ്വിരാജ്

ബെന്യാമിന്റെ ആടുജീവിതം എന്ന പ്രമുഖ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ പൃത്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയാണ് ആടുജീവിതം അഥവാ ‘ദി ഗോട്ട് ലൈഫ് ‘. നജീബ് എന്ന മരുഭൂമിയിൽ ഒറ്റപെട്ടു പോയ ഒരു പാവം മനുഷ്യന്റെ കഥയാണ് ഇത്. നജീബിന്റെ അതിജീവനത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥയാണ് ആടുജീവിതം പറയുന്നത്.

ഈ സിനിമയുടെ ട്രൈലെർ ഈയിടെ പുറത്തിറങ്ങിയിരുന്നു. ഇത് കണ്ട സൂപ്പർസ്റ്റാർ പ്രഭാസ് ആണ് ഇപ്പോൾ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. സഹോദര നിങ്ങൾ എന്താണ് ചെയ്തു വെച്ചിരിക്കുന്നതെന്നും നിങ്ങൾ ആണ് വരദരാജ മന്നാരായി സലാറിൽ എനിക്കൊപ്പം വേഷമിട്ടതെന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു ബ്ലോക്ക് ബസ്റ്ററായി ആടുജീവിതം മാറട്ടെ എന്നും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഇതിനു മറുപടിയുമായി പ്രിത്വിരാജ്ഉം രംഗത്ത് വന്നിരുന്നു. നന്ദി ദേവ, ഉടൻതന്നെ നമുക്ക് യുദ്ധക്കളത്തിൽ കാണാമെന്നും ശൗരംഗ്യപർവ്വം എന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ഒരുപാട് ലൈകും കമെന്റുകളുമാണ് ഇതിനായി രണ്ടുപേർക്കും ലഭിച്ചിരിക്കുന്നത്.