നല്ല അടിപൊളി നാടൻ ചെമ്മീൻ വരട്ടിയത് ഉണ്ടാക്കാം… എന്താ ടേസ്റ്റ്.. രുചി വായിൽ നിന്ന് പോകില്ല..

നല്ല അടിപൊളി നാടൻ ചെമ്മീൻ വരട്ടിയത് ഉണ്ടാക്കാം… എന്താ ടേസ്റ്റ്.. രുചി വായിൽ നിന്ന് പോകില്ല..

നല്ല നാടൻ രീതിയിൽ ചെമ്മീൻ വരട്ടു ഉണ്ടാക്കിയാലോ … നല്ല ചൂട് കുത്തരി ചോറിന്റെ കൂടെ ഈ ഒരു സ്‌പൈസി ചെമ്മീൻ വരട്ടു മതി, നല്ല ഫ്രഷ് ചെമ്മീൻ വാങ്ങി വൃത്തിയാക്കി , വലിയ ചെമ്മീൻ ആണെങ്കിൽ ഉറപ്പായും അതിന്റെ പിറകിലെ നൂല് എടുത്തു കളയണം കേട്ടോ .. എന്നിട്ട് അല്പം ഉപ്പു ഇട്ടു തിരുമി രണ്ടു വട്ടം കഴുകി നല്ല ക്ലീൻ ആക്കി എടുക്കണം , എന്നിട്ട് രണ്ടു കൊടം പുളി , ആവിശ്യത്തിന് ഉപ്പു , മഞ്ഞൾപൊടി , എന്നിവ ഇട്ടു തിരുമി വേവിച്ചു എടുക്കാം , വെള്ളം ഒഴിച്ച് കൊടുക്കണ്ട .. അതിൽ നിന്ന് ഊറി വന്നോളും , ഇല്ലെങ്കിൽ മാത്രം ഇച്ചിരി ഒഴിച്ച് കൊടുത്താൽ മതി , വെന്തു വന്നാൽ മാറ്റി വെച്ചോളൂ , മസാല കൂട്ടു തയാറാക്കാം , അതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം,

സവാള കൊത്തി അരിഞ്ഞത് ഒരു വലിയത്, തക്കാളി അറിഞ്ഞത് രണ്ട് എണ്ണം , ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് 2 tsp, മുളകുപൊടി 1.5 tsp, കാശ്മീരി മൊളക് പൊടി 3 tsp, മഞ്ഞൾ പൊടി ഒരു നുള്ള്, കറിവേപ്പില 2 തണ്ട്.

ഇത്രേം റെഡി ആക്കി വെച്ചോളൂ. എന്നിട്ട് എല്ലാം നല്ലതുപോലെ വഴറ്റി ചെമ്മീൻ മൂപ്പിച്ചെടുത്തു കഴിഞ്ഞാൽ സൂപ്പർ ടേസ്റ്റ് അണു കേട്ടോ..

Leave a Comment