ടെലിവിഷൻ സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു. പ്രിയ എട്ട് മാസം ഗർഭിണിയായിരുന്നു.. ആദരാഞ്ജലികൾ

മലയാള സീരിയൽ രംഗത്ത് നടി രഞ്ജുഷ മേനോന്റെ വിയോഗത്തിന് ശേഷം മറ്റൊരു വിയോഗ വാർത്ത കൂടി. ടെലിവിഷൻ സീരിയൽ താരം ഡോ.പ്രിയ അന്തരിച്ചു. എട്ട് മാസം ഗർഭിണിയായ നടി പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പോയെന്നും അവിടെ വെച്ച് ഹൃദയാഘാതം ഉണ്ടായെന്നും മരണവാർത്ത പങ്കുവെച്ച് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐസിയുവിലാണെന്ന് കിഷോർ സത്യ അറിയിച്ചു.

മലയാള ടെലിവിഷൻ വ്യവസായത്തെ ഞെട്ടിച്ച മറ്റൊരു അപ്രതീക്ഷിത മ, രണം കൂടി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ഡോ.പ്രിയ മ, രിച്ചത്. അവൾ 8 മാസം ഗർഭിണിയായിരുന്നു. കുഞ്ഞ് ഇപ്പോൾ ഐസിയുവിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ പ്രിയ ഒരു സാധാരണ ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോയിരുന്നു. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മ, രണം അംഗീകരിക്കാനാവാതെ സങ്കടപ്പെടുകയാണ് അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹനിധിയായ ഭർത്താവ് കൂടെയുണ്ടായിരുന്നു. ഇന്നലെ രാത്രി ഹോസ്പിറ്റലിൽ പോയപ്പോൾ കണ്ട കാഴ്ച കണ്ട് തകർന്നു പോയി. അവരെ ആശ്വസിപ്പിക്കാൻ ഞാൻ എന്ത് പറയും…. ആ വിശ്വാസികളായ ആ പാവം മനസുകളോട് എന്തിനാണ് ദൈവം ഈ ക്രൂരത കാണിച്ചത്…. എന്റെ മനസ്സ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു…. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…

രഞ്ജുഷയുടെ മരണവാർത്തയുടെ ഞെട്ടൽ മാറും മുമ്പ് ഒരു കാര്യം കൂടി…. 35 വയസ്സ് മാത്രം പ്രായമുള്ള ഒരാൾ ഇഹലോകവാസം വെടിയുമ്പോൾ “ആദരാജ്ഞലി” എന്ന് പറയാൻ മനസ്സ് അനുവദിക്കുന്നില്ല. അറിയില്ല… അതിനുള്ള കരുത്ത് അവരുടെ മനസ്സിന് ഉണ്ടാകട്ടെ…’, കിഷോർ സത്യ എഴുതി.