October 2, 2023

ഇനി മുതൽ PUC സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനം ഓടിക്കാൻ സാധിക്കുകയില്ല. പുതിയ അപ്‌ഡേറ്റുകൾ

വളരെ അധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയുവാൻ പോകുന്നത്. വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ആളുകളും ഈ ഒരു കാര്യം വളരെ അധികം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആണ്. പി യു സി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ച് എടുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

അതായത് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത എല്ലാ ആളുകളുടെയും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ആയിരിക്കും. ആർ സി അടക്കം പിടിച്ചെടുക്കുന്ന കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ നിയമം അനുസരിച്ച് പി യു സി സർട്ടിഫിക്കറ്റ് അഥവാ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ ഒന്നും തന്നെ ഇറക്കി ഓടിക്കുവാൻ സാധിക്കുകയില്ല.

ഇതുപോലെ തന്നെ പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നത് ആയി ബന്ധപ്പെട്ട് എല്ലാ തരം സേവനങ്ങളും ഇനി മുതൽ ഓൺലൈൻ വഴി ആക്കുന്നതിനു വേണ്ടി ഉള്ള നടപടികളും എടുത്തു വരുന്നുണ്ട്. ഇങ്ങനെ ഓൺലൈൻ വഴി ആയാൽ ശരിക്കുള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആണോ നമ്മൾ യാത്ര ചെയ്യുന്നത് എന്ന് മോട്ടോർ വാഹന വകുപ്പിന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്.

പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക ആണെങ്കിൽ പുതിയ നിയമം അനുസരിച്ച് ഏഴ് ദിവസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൻറെ ഉള്ളിൽ റിവൈസ് ചെയ്യാനുള്ള ആളുകൾക്ക് അത് ചെയ്യാം പുതിയത് എടുക്കാൻ ഉള്ള ആളുകൾ പുതിയത് എടുക്കുകയും വേണം. ഇങ്ങനെ ചെയ്യാതെ വീണ്ടും യാത്ര ചെയ്യുകയാണെങ്കിൽ വാഹനം തന്നെ പിടിച്ച് എടുക്കുവാനുള്ള അധികാരം ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ട്.

ഇതുകൊണ്ടു തന്നെ ഇതുവരെ പൊലൂഷൻ സർട്ടിഫിക്കറ്റ് എടുക്കാത്ത ആളുകൾ അത് എടുത്ത് വയ്ക്കുക. വാഹനങ്ങളുമായി ഒരുപാട് നിയമങ്ങളാണ് അടുത്ത വർഷം വരാൻ പോകുന്നത്.