ചെടികളെ നശിപ്പിക്കുന്ന എല്ലാത്തരം കീടങ്ങളെയും നശിപ്പിക്കാൻ പുകയില കഷായം തയ്യാറാക്കുന്ന വിധം ഇതാ.. നിർമ്മാണ രീതി വളരെ എളുപ്പം !!

പുകയില കഷായം ഏറ്റവും പ്രചാരമുള്ള ജൈവ കീടനാശിനികളിൽ ഒന്നാണ്, ഇത് നിർമ്മിക്കാൻ വളരെ എളുപ്പമാണ്. മാരകമായ കീടനാശിനികൾ ഒഴിവാക്കി ഈ ജൈവ കീടനാശിനികൾ ചെടികൾക്കായി ഉപയോഗിക്കുക. പുകയില കഷായം ജൈവ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഒരു നല്ല പരിഹാരമാണ്. പുകയിലയും സോപ്പും ആണ് ഇതിന്റെ പ്രധാന ചേരുവകൾ.

ചൈനയിൽ പുരാതന കാലത്ത്, തണ്ടുതുരപ്പൻ പുഴുക്കളെ കൊല്ലുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു, വിളവെടുത്ത പാടങ്ങളിൽ പുകയില തണ്ടുകൾ കുത്തി നിർത്തിയശേഷം പാടത്തേക്ക് വെള്ളം ഒഴുക്കിവിട്ടായിരുന്നു അവർ ചെയ്തുകൊണ്ടിരുന്ന രീതി. കീടനിയന്ത്രണത്തിന് പുകയില വളരുന്ന സ്ഥലങ്ങളിൽ വലിച്ചെറിയുന്ന പുകയില കഷ്ണങ്ങൾ ഉപയോഗിക്കാം.

പുകയില കഷായം ഉണ്ടാക്കുവാൻ ആവശ്യമായ സാധനങ്ങൾ – പുകയില – അര കിലോ, ബാർ സോപ്പ് – 120 ഗ്രാം – (ഡിറ്റർജന്റ് സോപ്പ് ഉപയോഗിക്കരുത്), വെള്ളം – 4.5 ലിറ്റർ (നാലര ലിറ്റർ)

പുകയില കഷായം നിർമ്മിക്കുന്ന വിധം– ആദ്യമായി പുകയില ചെറിയ കഷ്ണങ്ങളാക്കി നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർക്കുക. അതിനു ശേഷം പുകയില കഷ്ണങ്ങൾ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാർസോപ്പ് അരച്ച് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. പുകയില കഷായത്തിൽ ഈ സോപ്പ് വെള്ളം കലർത്തി നന്നായി ഇളക്കുക. ഇത് ഉണ്ടാക്കുന്ന രീതി ഇവിടെ വിഡിയോയിൽ കൊടുത്തിരിക്കുന്നു.

ഈ കഷായം ഏഴു പ്രാവശ്യം വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ തളിക്കാം. മൃദുവായ കീടങ്ങൾക്കെതിരെ പുകയില കഷായങ്ങൾ വളരെ ഫലപ്രദമാണ്. പുകയില കഷായം ഉപയോഗിച്ച് ഇലപ്പേൻ, മുഞ്ഞ, മെലിബഗ്ഗ്, ചെതുമ്പൽ കീടങ്ങൾ തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം. പുകയില കഷായം ഉണ്ടാക്കി അധികം നേരം വയ്ക്കരുത്, ചെറിയ അളവിൽ ഉണ്ടാക്കുക, വെയിൽ കൊള്ളുമ്പോൾ ചെടികളിൽ തളിക്കാൻ ശ്രദ്ധിക്കുക, കഷായം ചെടികളിൽ ഉണങ്ങി പറ്റിപ്പിടിക്കാൻ വേണ്ടിയാണിത്.

ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 മടങ്ങ് കൂടുതൽ വെള്ളം ചേർക്കുക. പുകയില കഷായവും സത്തും വെയിലത്ത് ചെടികളിൽ തളിക്കണം. നിക്കോട്ടിന്റെ അംശം കൂടുതൽ ശക്തി പ്രാപിക്കാൻ സൂര്യപ്രകാശം ഏൽക്കേണ്ടതുണ്ട്.

പുകയില കഷായം നിർമ്മിക്കുന്ന വിധം കണ്ടുമനസ്സിലാക്കം..

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ കമെന്റിലൂടെ അറിയിക്കുക.