“പുലർച്ചെ 3 മണി വരെ ഫ്ലാറ്റിൽ അവർ വഴക്കിട്ടുണ്ടെന്ന് രസികയുടെ അമ്മ പറഞ്ഞു.. ലോൺ അടയ്ക്കാൻ ആദർശ് തയ്യാറായില്ല. കാമുകി രസിക ജീവനൊടുക്കി..

കാമുകൻ ഒരു ലോൺ എടുത്തു തരണമെന്ന് പറഞ്ഞപ്പോൾ അപ്പോഴത്തെ സ്നേഹത്തിൽ ആ പെൺകുട്ടിയ്ക്ക് അത് പറ്റില്ല എന്ന് പറയാൻ തോന്നിയില്ല. ലോൺ എടുത്താൽ അടയ്ക്കാനുള്ള തുക തരുമെന്നാണ് കാമുകൻ അവൾക്ക് വാക്ക് കൊടുത്തത് എന്നാൽ പിന്നീട് കാമുകൻ വാക്ക് പാലിച്ചില്ല. കാമുകൻ കടം വീട്ടാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി.

പൂനെയിലെ വിമാന് നഗറിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 25 കാരിയായ രസിക രവീന്ദ്രയാണ് ജീവനൊടുക്കിയത്. ബിടി കവാഡെ റോഡിൽ താമസിച്ചിരുന്ന രസികയാണ് കാമുകനുവേണ്ടി ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ഒരു കാറും വാങ്ങി. എന്നാൽ കാമുകന് ഇഎംഐ അടക്കാത്തതിനെ തുടർന്ന് രസിക ജീവനൊടുക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന രസികയുടെ അമ്മയുടെ പരാതിയിൽ മഞ്ജരി ഇസഡ് കോർണറിൽ താമസിക്കുന്ന കാമുകൻ ആദർശ് അജയ്കുമാർ മേനോനെ ഹഡപ്സർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മലയാളിയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന രസികയും ആദർശും ഈ വർഷം ജനുവരി മുതൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രിലിൽ രസിക ആദർശിന് വേണ്ടി ഒരു കാർ വാങ്ങുകയും ഡൗൺ പേയ്‌മെന്റ് തുക നൽകുകയും ചെയ്തു. ഈ തുക തിരിച്ചടയ്ക്കാമെന്നും വായ്പയുടെ ഇഎംഐ അടക്കാമെന്നും ആദർശ് വാഗ്ദാനം ചെയ്തിരുന്നു. രസിക തന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 3 ലക്ഷം രൂപ വായ്പയെടുത്തു, പണം ആദർശിന് കൈമാറി, കൂടാതെ 2.75 ലക്ഷം രൂപ വ്യക്തിഗത വായ്പയും എടുത്തു. ആദർശിന് വേണ്ടി ലോൺ ആപ്പുകൾ വഴിയും രസിക വായ്പ എടുത്തിരുന്നു.

“ഇരുവരും തമ്മിൽ ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി രസിക സമ്മർദ്ദത്തിലായിരുന്നു. ആദർശിന് വേണ്ടി എടുത്ത ലോണിന്റെ ഐഎംഐ അടക്കാത്തതിനാൽ വിഷമത്തിലായിരുന്നുവെന്നും അത് അടക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും അടിക്കടി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും അവൾ എന്നോട് പറഞ്ഞു. ,” രസികയുടെ അമ്മ ചന്ദ പരാതിയിൽ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് രസികയ്ക്ക് സുഹൃത്തിന്റെ കോൾ വന്നത്. മഞ്ജരിയിലെ ആദർശിന്റെ ഫ്‌ളാറ്റിൽ വച്ചാണ് രസിക ജീവനൊടുക്കാൻ ശ്രമിച്ചത്, ഉടൻ തന്നെ ഹഡപ്‌സറിലെ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും രസികയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ആദർശ് കൂടെ ഉണ്ടായിരുന്നു,

ഞാൻ അവന്റെ അടുത്ത് ചെന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. പുലർച്ചെ 3 മണി വരെ അവർ വഴക്കിട്ടുണ്ടെന്ന് അവൻ എന്നോട് പറഞ്ഞു. ഇതിന് ശേഷം മുറിയിൽ കയറി രസിക ജീവനൊടുക്കുകയായിരുന്നു.