October 2, 2023

“നിനക്ക് മറ്റേ ബന്ധമുണ്ടല്ലേ..” എന്ന് ചോദിച്ചു കൊണ്ട് റഹീം കയ്യിലെ കുപ്പിയിലുള്ള പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു..

കൊ, ല്ലത്ത് ഭാര്യയെ തീകൊളുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊ, ല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത്. കർണാടക കോടക് സ്വദേശികളായ നാദിറയും ഭർത്താവ് റഹീമുമാണ് മ, രിച്ചത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഭാര്യയ്‌ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടോ എന്നുള്ള സംശയം മൂലമാണ് കൊ, ലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് തിരിച്ചെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് റഹീം സംശയിച്ചു. അക്ഷയ സെന്ററിൽ ജോലി ചെയ്തിരുന്ന സമയത്താണ് റഹീം നാദിറയെ തീകൊളുത്തിയത്.

തുടർന്ന് റഹീം കഴുത്തറുത്ത് സമീപത്തെ കിണറ്റിൽ ചാടി. ഫയർഫോഴ്‌സ് എത്തിയാണ് റഹീമിന്റെ മൃ, തദേ, ഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിനക്ക് മറ്റേ ബന്ധമുണ്ടല്ലേ എന്ന് ചോദിച്ചു കൊണ്ട് കയ്യിലെ കുപ്പിയിലുള്ള പെട്രോൾ നാദിറയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചപ്പോഴേക്കും റഹിം തീകൊളുത്തി. കൂടെ ഉണ്ടയിരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തീ ആളുന്നത് കണ്ടപ്പോൾ എല്ലാവരും പുറത്തേക്ക് ഓടുകയാണ് ഉണ്ടായത്.

അലറി വിളിച്ചു നാദിറ ഓടാൻ ശ്രമിച്ചപ്പോൾ തീ കൂടുതൽ ആളിക്കത്തി. ഉടനെ നാദിറ നിലത്തേക്ക് വീണു. തീ കെടുത്തി നാദിറയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നേരത്തെ നാദിറയുടെ തലയ്‌ക്ക്‌ അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പോലീസ് അറസ്റ്റു ചെയ്തു ഒരു മാസം റഹിം ജയിലിൽ കിടന്നിരുന്നു. 4 ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. അന്ന് മുതൽ നദിയോടുള്ള പക മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു റഹിം. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ഇവരുടെ സംരക്ഷണം നാദിറയുടെ ബന്ധുക്കൾ ഏറ്റെടുക്കും.