“എന്നെ സാർ എന്ന് വിളിക്കാൻ ഞാൻ ആരാണ്? രാഹുൽ എന്ന് പേര് വിളിച്ചാൽ മതി..” കർഷകനെ ഒപ്പമിരുത്തി ഭക്ഷണം വിളമ്പി കൊടുത്ത് കൂടെയിരുന്ന് രാഹുൽ ഗാന്ധി..

മാനനഷ്ടക്കേസിനെ തുടർന്ന് നഷ്‌ടപ്പെട്ട എംപി സ്ഥാനം തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാടകീയ രംഗങ്ങൾ നടത്തുന്നത്. പച്ചക്കറി വിൽപനക്കാരനെയും ഭാര്യയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് രാഹുലിന്റെ പുതിയ ശ്രമം. രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം പച്ചക്കറി വിൽപ്പനക്കാരനായ രാമേശ്വരവുമായുള്ള വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് രാമേശ്വറിനെയും കുടുംബത്തെയും കണ്ടത്. അതിനുശേഷം അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. രാമേശ്വറിനും ഭാര്യയ്ക്കും ഭക്ഷണം വിളമ്പിക്കൊടുത്തത് രാഹുലായിരുന്നു. രാഹുലും സൈബർ സംഘവും ഇത് ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ്.

സംഭാഷണത്തിനിടയിൽ രാമേശ്വര് രാഹുലിനെ സർ എന്ന് അഭിസംബോധന ചെയ്തു. ഇതുകേട്ട രാഹുൽ രാമേശ്വരോട് എന്നെ പേര് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. എന്തിനാ സാർ എന്ന് വിളിക്കുന്നത്? എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്. എന്നെ സാർ എന്ന് വിളിക്കരുത്. പേര് പറഞ്ഞ് വിളിച്ചാൽ മതിയെന്നായിരുന്നു രാഹുലിന്റെ മറുപടി.

ഇതിന് പുറമെ കേന്ദ്ര സർക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാനും രാഹുൽ വീഡിയോയിലൂടെ ശ്രമിക്കുന്നതായി ആരോപണം ഉയർന്നു. ഇന്ത്യയിൽ ജോലി ചെയ്യുന്നവർക്ക് ഫലം ലഭിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിക്കുന്നു. എന്നാൽ ഇല്ല എന്നാണ് ഉത്തരം. തന്നെപ്പോലുള്ള കർഷകരുടെയും പച്ചക്കറി വിൽപനക്കാരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നും രാമേശ്വർ വീഡിയോയിൽ പറയുന്നു.