പത്തനംതിട്ട ജില്ലയിൽ റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞു. ഇന്ന് രാവിലെ ചെരുകുലഞ്ചി ബധനി ആശ്രമം സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയ്ക്ക് അടുത്ത് ചോവൂർ മുക്ക് എന്ന സ്ഥലത്ത് വച്ചാണ് സ്ക്കൂൾ ബസ്സ് മറിഞ്ഞത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്ന ബസ്സാണ് മറിഞ്ഞത്.
അപകടസമയത്ത് എട്ട് കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്.