റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക.. !! ഇത്തരക്കാരെ വെള്ള കാർഡിലേക്ക് മാറ്റുന്നു.. !! കൂടുതൽ അറിയൂ

പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖാന്തരം ഇന്ത്യയിലെ ജനങ്ങൾക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യവിഭവങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ നൽകിക്കൊണ്ടിരിക്കുകയാണ്.

അരി ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ, കടല, പരിപ്പ്, ചെറുപയർ തുടങ്ങിയ പയർ വർഗ്ഗങ്ങൾ, മുളക്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവയും ആണ് റേഷൻകടകൾ വഴി ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരതമ്യേന പുറമേ നിന്നും വാങ്ങുന്ന വിലയിൽ നിന്നും വ്യത്യാസതമായി വളരെ കുറഞ്ഞ വിലയിൽ ആണ് മുൻഗണന പ്രകാരം ജനങ്ങൾക്ക് റേഷൻ നൽകുന്നത്.

എന്നാൽ ഒരുപാട് അനർഹരായവർ മുൻഗണനാ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഇതുകൂടാതെ അവർ മുൻഗണന റേഷൻ കാർഡുകൾക്ക് അനുവദിച്ചിട്ടുള്ള റേഷൻ കൈപ്പറ്റാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മൂന്ന് മാസത്തിൽ കൂടുതൽ റേഷൻ ആനുകൂല്യങ്ങൾ കൈപറ്റാത്ത മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടവരെ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്ന നടപടികൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ സ്വീകരിച്ചുവരികയാണ്.

ഇത്തരത്തിൽ ഏകദേശം 52,000 റേഷൻ കാർഡ് ഉടമകളെ വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശോധനയിൽ ഒരുപാട് അനർഹരായവരെ കണ്ടെത്തിയതിനാൽ അവരിൽ നിന്ന് പിഴ ഈടാക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ഏകദേശം 1.5 കോടി രൂപയാണ് സർക്കാരിലേക്ക് ലഭിച്ചിരിക്കുന്നത്.

അർഹരായവർ മൂന്നു മാസത്തിൽ കൂടുതൽ റേഷൻ ആനുകൂല്യങ്ങൾ കൈപറ്റാതിരുന്നാൽ മുൻഗണന ലിസ്റ്റിൽ നിന്നും ഒഴിവാക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നേക്കാം..

Read More: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. സന്തോഷവാർത്ത. പുതിയ ആനുകൂല്യങ്ങൾ