റവ കൊണ്ട് രുചികരമായ കേസരി ഉണ്ടാക്കാം. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന സ്വാദ്

റവ കൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ എല്ലാം ടേസ്റ്റിയുമാണ്.ഒന്നിനൊന്ന് മെച്ചം എന്നു തന്നെ പറയാം. നമ്മുടെ ശരീരത്തിന് ഹെൽത്തിയുമാണ് റവ. കുട്ടികൾക്ക് വളരെ നല്ലൊരു സ്വീറ്റ് സാണിത്.അധികം സാധനങ്ങൾ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ ടേസ്റ്റിയായി നമുക്ക് ഉണ്ടാക്കാം. അത് എന്തൊക്കെയാണെന്ന് നാം താഴെ പറയാം.

റവ – 2 കപ്പ് ,പഞ്ചസാര – 2 കപ്പ് ,പശുവിൻ നെയ്യ് – 1 കപ്പ് ,വെള്ളം – 4 കപ്പ് ,ഏലക്കായ പൊടിച്ചത് – കുറച്ച് , അണ്ടിപ്പരിപ്പ് – 10 എണ്ണം ,മുന്തിരിങ്ങ – 10 എണ്ണം , കുങ്കുമപ്പൂ – കുറച്ച് ,പാൽ – മൂന്ന് ടീസ്പൂൺ .

ആദ്യം തന്നെ നെയ്യ് എടുത്ത് തവയിൽ ഒഴിച്ച് ഗ്യാസ് ഓണാക്കുക. ഒരു മുന്ന് ടീസ്പൂൺ ചൂട് പാലിൽ കുങ്കുമപ്പൂവ് ഇട്ടു വയ്ക്കുക. ഇത് വേണമെങ്കിൽ മതി, ഇല്ലെങ്കിൽ നിർബന്ധമില്ല. അപ്പോഴേക്കും ചൂടായ നെയ്യിലേക്ക് അണ്ടിപ്പരിപ്പിടുക. അത് ബ്രൗൺ കളർ ആയാൽ എടുത്ത് മാറ്റുക. പിന്നീട് മുന്തിരിങ്ങയും വറുത്തെടുക്കുക .ശേഷം ആ നെയ്യിൽ തന്നെ റവ വറുത്തെടുക്കുക. റവ പാകമായാൽ 4 കപ്പ് വെള്ളം ഒഴിച്ച് ഇളക്കുക. വെള്ളവും റവയും തമ്മിൽ കൂടിച്ചേർന്ന ശേഷം പൊടിച്ചു വച്ച ഏലക്കായ് ചേർത്ത് കൊടുക്കുക. അതിനു ശേഷം പഞ്ചസാര ഇടുക. പഞ്ചസാര നല്ലവണ്ണം ഉരുകി റവയുമായി യോജിപ്പിക്കുക. അപ്പോൾ തന്നെ പാലിൽ ഇട്ടു വച്ച കുങ്കുമപ്പൂവ് കൂടി ചേർക്കുക. നല്ല വണ്ണം മിക്സാക്കുക. ലോ ഫെയ്മിൽ മാത്രമേ വയ്ക്കാവൂ. പെട്ടെന്ന് കരിഞ്ഞു പോവും.

പെട്ടെന്ന് തന്നെ നല്ല ടേസ്റ്റി റവ കേസരി റെഡിയായിട്ടുണ്ടാവും. അതൊരു ചതുര ഷെയ്പ്പിലുള്ള പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. മുകളിൽ വറുത്തു വച്ച അണ്ടിപ്പരിപ്പ് മുന്തിരിങ്ങ ഗാർണിഷ് ചെയ്യുക. കുറച്ച് സമയത്തിനു ശേഷം പേടയൊക്കെ പോലെ നല്ല കട്ടയായിട്ടുണ്ടാവും. അത് നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ കട്ട് ചെയ്ത് സെർവ് ചെയ്യാം.

Leave a Comment