നമുക്കെല്ലാവർക്കും വീടുകളിൽ പൂന്തോട്ടം നിർമ്മിക്കാൻ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് റോസ് ചെടികൾ. പലതരത്തിലുള്ള റോസ് ചെടികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലപ്പോഴും മറ്റു വീടുകളിൽ നിന്നും എല്ലാം റോസ് ചെടികളുടെ കൊമ്പുകൾ കൊണ്ടുവന്ന് നമ്മൾ വീടുകളിൽ നടാറുണ്ട്.
പക്ഷേ പലപ്പോഴും ഇത് വീട്ടിൽ പിടിക്കാറില്ല. എന്നാൽ വളരെ ചെറിയ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ നിങ്ങളുടെ വീട്ടിലും വളരെ എളുപ്പത്തിൽ റോസ് ചെടികൾ വളർത്താൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം അത്യാവശ്യം നടാൻ പാകത്തിന് മൂത്ത ഒരു റോസിന്റെ കമ്പ് എടുക്കണം.
ശേഷം അതിനുള്ള ഇലകളും പൂക്കളും മറ്റും വെട്ടിക്കളയണം. അതിനുശേഷം നടേണ്ട ഭാഗം ഒരല്പം തേനിൽ മുക്കുക. പിന്നീട് പഴുത്ത ഒരു നേന്ത്രപ്പഴമോ മറ്റോ ഉണ്ടെങ്കിൽ അതിൽ കുത്തിവയ്ക്കുക. ശേഷം ഒരു ചട്ടി എടുത്ത് അതിൽ അടിഭാഗത്ത് അല്പം മുട്ടത്തോട് പൊട്ടിച്ച് ഇട്ടു കൊടുക്കുക. ഇതിനു ശേഷം മാത്രമാണ് മണ്ണ് നിറയ്ക്കാൻ പാടുകയുള്ളൂ.
നല്ല വളക്കൂറുള്ള മണ്ണ് തന്നെ നിറയ്ക്കാൻ ശ്രദ്ധിക്കുക. ശേഷം നേരത്തെ നേന്ത്രപ്പഴത്തിൽ കുത്തിവച്ചിട്ടുള്ള തണ്ടെടുത്തു നടുക. ഇങ്ങനെ ചെയ്ത് അൽപം കഴിയുമ്പോൾ തന്നെ തളിരുകൾ വരുന്നത് കാണാൻ സാധിക്കും. റോസിന്റെ വേരുകൾ വീണ്ടും വരുന്നതിനു വേണ്ടിയുള്ള എല്ലാതരം പോഷകങ്ങളും ഈ ഒരു പഴത്തിൽ നിന്ന് തന്നെ ലഭിക്കുന്നതായിരിക്കും.
ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി നിങ്ങളുടെ വീട്ടിലും പലതരത്തിലുള്ള റോസാച്ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും. വളരെ ഉപയോഗപ്രദമായ ഒരു സൂത്രപ്പണി തന്നെയാണ്. എല്ലാ ആളുകളും വീടുകളിൽ ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.