വാഹനക്കമ്പനികൾക്കെതിരെ നയം കടുപ്പിച്ച് കേന്ദ്ര സർക്കാർ. സുരക്ഷ കുറഞ്ഞ വാഹനങ്ങൾ ഇനി വേണ്ട

നമ്മുടെ രാജ്യത്ത് വാഹനങ്ങൾ സുരക്ഷിതമല്ലാത്ത രീതിയിൽ നിർമ്മിക്കുകയും അത് വിൽക്കുകയും ചെയ്യുന്ന കമ്പനികൾക്ക് എതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്രസർക്കാർ. കേന്ദ്ര റോഡ് ഗതാഗത – ദേശീയപാത മന്ത്രാലയം സെക്രട്ടറി ഗിരിധർ അരമനെ ഈയൊരു പ്രവണതയിൽ ആശങ്ക രേഖപ്പെടുത്തുകയും ഒപ്പം വാഹന നിർമാതാക്കളോട് ഈ രീതി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

വാഹന ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള സെമിനാറിന്റെ ഇടയിലാണ് രൂക്ഷമായ ഭാഷയിൽ അദ്ദേഹം നമ്മുടെ രാജ്യത്തെ വാഹന നിർമ്മാതാക്കളെ വിമർശിച്ചത്. ഇന്ത്യൻ മോഡലുകൾ ചില വാഹന നിർമ്മാതാക്കൾ ബോധപൂർവ്വം സുരക്ഷാ സൗകര്യങ്ങളിൽ കുറവ് വരുത്തി എന്ന് അദ്ദേഹം ആശങ്കയോടെ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തി.

വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കാത്തത് വലിയ കുറ്റമാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും റോഡ് അപകടങ്ങളുടെ നിരക്ക് അദ്ദേഹം എടുത്തു പറഞ്ഞു.

അമേരിക്കയിൽ ഇന്ത്യയെ അപേക്ഷിച്ച് 10 ഇരട്ടി കൂടുതൽ റോഡ് അപകടങ്ങൾ ആണ് നടക്കുന്നത്. എന്നാൽ മരണനിരക്ക് നോക്കുകയാണെങ്കിൽ അമേരിക്കയെ അപേക്ഷിച്ചു 5 ഇരട്ടിയാണ് ഇന്ത്യയിൽ നടക്കുന്നത്.

ഇന്ത്യയും അമേരിക്കയും വെച്ചുനോക്കുമ്പോൾ അമേരിക്കയിലെ വാഹനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ ഇന്തയേക്കാൾ കൂടുതൽ ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ മരണനിരക്ക് അമേരിക്കയിൽ കുറവും, ഇന്ത്യയിൽ കൂടുതൽ എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകളും പേറ്റന്റുകളും സുരക്ഷയുടെ കാര്യത്തിൽ പരസ്പരം പങ്കിടാൻ അദ്ദേഹം വാഹന നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു.

Read More: ഫാസ് ടാഗ് എടുക്കാത്തവരെ കത്ത് വമ്പൻ പണി വരുന്നു