October 2, 2023

അന്ന് വെള്ളപ്പൊക്കത്തിൽ പൂർണ്ണ ഗർഭിണിയെ എയർ ലിഫ്റ്റ് ചെയ്തു.. ആ കുഞ്ഞിന് ഇന്ന് അഞ്ചു വയസ്സ്.. നൊമ്പര നിമിഷങ്ങൾ ഓർത്തെടുത്ത് സാജിത..

2018ലെ വെള്ളപ്പൊക്കത്തിൽ ഗർഭിണിയായ സ്ത്രീയെ എയർലിഫ്റ്റ് ചെയ്ത് രക്ഷിക്കാൻ നേതൃത്വം നൽകിയ വിജയ് വർമ, അതിശയിപ്പിക്കുന്ന 2018 എന്ന എന്ന ചിത്രത്തിന് ജൂഡിനോട് നന്ദി പറഞ്ഞു. പ്രളയകാലത്ത് കേരളം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് നേരിട്ട് കണ്ട വ്യക്തിയാണ് താനെന്ന് വിജയ് വർമ പറയുന്നു.

കേരളം നേരിട്ട വലിയ ദുരന്തം ഒരു പ്രാധാന്യവും ചോർത്താതെ 2018 എന്ന സിനിമയിൽ കൊണ്ടുവന്നതിന് അദ്ദേഹം ജൂഡിന് നന്ദി പറഞ്ഞു. അന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയ ഗർഭിണിയും പ്രസവിച്ച കുട്ടിയും സിനിമയുടെ അണിയറപ്രവർത്തകരെ കാണാൻ നേരിട്ട് എത്തി.

മനോരമയും ചുങ്കത്ത് ജ്വല്ലറിയും ചേർന്ന് സംഘടിപ്പിച്ച 2018 ലെ സ്പെഷ്യൽ സെലിബ്രിറ്റി ഇവന്റിന്റെ ഭാഗമായാണ് ഈ അപൂർവ നിമിഷങ്ങൾ നടന്നത്. നിങ്ങളുടെ മുൻപിൽ സംസാരിക്കുന്നതിനേക്കാൾ എളുപ്പത്തിൽ എയർലിഫ്റ്റ് ചെയ്യുന്നതാണ് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.

പ്രളയകാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങൾ ഒരു പക്ഷി കാണുന്നത് പോലെ ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് ഏറ്റവും വലിയ കാര്യം ചെയ്തത്. എല്ലാവർക്കും ആശംസകൾ. അന്ന് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രവർത്തനങ്ങൾ വിവരണാതീതമാണ്.

എന്തായാലും ജൂഡ് ഏറ്റവും മനോഹരമായി സിനിമ ചെയ്തിട്ടുണ്ട്. കേരളത്തിന് അഭിമാനിക്കാം. ഒരു മികച്ച ചിത്രത്തിന് ജൂഡിന് നന്ദി,” വിജയ് വർമ്മ പറഞ്ഞു. ആലുവയിൽ പൂർണ ഗർഭിണിയായ സാജിദ ജാബിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയിരുന്നു. സാജിദയെ ബെൽറ്റ് ഉപയോഗിച്ച് നാവികസേനയുടെ ഹെലികോപ്റ്ററിലേക്ക് ഉയർത്തി.

നേവിയുടെ സഞ്ജീവിനി ആശുപത്രിയിൽ രാവിലെ 9.30-ന് കൊണ്ടുവന്ന സാജിദ ഉച്ചയ്ക്ക് 2.12-നാണ് പ്രസവിച്ചത്. ജബീൽ ആണ് സാജിതയുടെ ഭർത്താവ്. സജിതയുടെ മകൻ മുഹമ്മദ് സുബ്ഹാന് ഇന്ന് അഞ്ച് വയസ്സ് ആണ്. അന്ന് നടന്ന സംഭവങ്ങൾ ഓർക്കുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് സാജിത പറഞ്ഞു.