സന്ധി വേദനയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും! ആരും അറിയാതെ പോകരുത് ! കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്.. എല്ലാ പ്രായക്കാരും അറിയേണ്ട വിവരങ്ങൾ !!

ഇന്നത്തെ സമൂഹത്തിൽ പ്രായമായവരിലും ചെറുപ്പക്കാരിലുംകണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവേദന എന്നത്. പല കാരണങ്ങൾ കൊണ്ടും സന്ധിവേദന ഉണ്ടാക്കുന്നതാണ്. സന്ധികളിലെ തേയ്മാനം, അണുബാധ, യൂറിക് ആസിഡ് വർദ്ധനവ് തുടങ്ങിയവ സന്ധിവേദനയ്ക്ക് കാരണമാകും.

കാലുകളിലെയും കൈകളിലെയും ജോയിന്റുകളിലാണ് സന്ധിവേദന ഉണ്ടാകാറുള്ളത് ഏതു കാരണം മൂലമാണ് സന്ധിവേദന ഉണ്ടാകുന്നത് എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നതല്ല. അതിനാൽ തന്നെ സന്ധിവേദനയുടെ കാരണം കണ്ടെത്തേണ്ടതാണ്. കൃത്യമായ ചികിത്സയിലൂടെ പൂർണമായും പരിഹരിക്കാൻ പറ്റുന്ന ഒരു രോഗമാണ് സന്ധിവേദന എന്നത്.

എന്നാൽ നിസ്സാരമായി കാണാവുന്ന ഒരു രോഗമല്ല സന്ധിവേദന എന്നത്. സന്ധികൾക്ക് ഇടയിലെ അണുബാധ മൂലമാണ് സന്ധിവേദന ഉണ്ടാകുന്നത് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടതാണ്. വൈകുന്തോറും അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടരുവാനും പ്രശ്നം ഗുരുതരം ആക്കുവാനും കാരണമാകും. അതിനാൽ തന്നെ സന്ധിവേദന വരുമ്പോൾ സ്വയം ചികിത്സ നൽകാതെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

സന്ധിവേദന കുറയ്ക്കുവാൻ ആയുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം എന്ന് പരിശോധിക്കാം. സന്ധിവേദന ഉള്ളപ്പോൾ വേദനയുള്ള സ്ഥലത്ത് ഐസ് വയ്ക്കുന്നത് വേദന കുറയ്ക്കുവാൻ ഒരു പരിധിവരെ സഹായിക്കുന്നതായിരിക്കും. വേദനയുള്ള സ്ഥലത്ത് ചൂടുള്ള വസ്തുക്കൾ വെക്കുവാൻ പാടുള്ളതല്ല. വേദനയുള്ള ഭാഗം ഉയർത്തി വയ്ക്കുന്നത് വീക്കം കുറയ്ക്കുവാൻ സഹായിക്കുന്നതായിരിക്കും.

സോഡാ, ബിയർ, മദ്യം തുടങ്ങിയ പാനീയങ്ങളും പുകവലി തുടങ്ങിയ ശീലങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇത്തരം വസ്തുക്കൾ ശരീരത്തിലെ യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുവാൻ കാരണമാകും. കൂടാതെ യൂറിക്കാസിഡ് പ്രശ്നമുള്ളവർ പ്രോട്ടീൻ അധികമുള്ള ഭക്ഷണങ്ങളായ മത്സ്യം, മാംസം, പയറു വർഗങ്ങൾ തുടങ്ങിയവ നിയന്ത്രിച്ച് കഴിക്കുക. കൃത്യമായി വ്യായാമം ചെയ്യുന്നതും ശരീരഭാരം ക്രമമായി നിലനിർത്തുന്നതും സന്ധിവേദന വരാതിരിക്കുവാൻ സഹായിക്കുന്നതാണ്.

ഇത്തരം പരിഹാരമാർഗ്ഗങ്ങൾ ചെയ്തിട്ടും വേദന കുറയുന്നില്ലെങ്കിൽ സ്വയം ചികിത്സ നൽകാതെ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.  എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ വാർത്ത പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.