നമ്മുടെ രാജ്യത്തെ തൊഴിൽ മേഖലയ്ക്ക് വളരെയധികം സംഭാവനകൾ നൽകുന്ന പൊതുമേഖല സ്ഥാപനമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. സമൂഹത്തിന്റെ വിവിധങ്ങളായ കോണുകളിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന ആളുകൾക്ക് തൊഴിൽ സംബന്ധമായ സഹായസഹകരണങ്ങൾ നൽകുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിരവധി പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന വളരെ ജനസമ്മതി നേരിട്ടുള്ള ഒരു പദ്ധതിയാണ് ശരണ്യ പദ്ധതി. സമൂഹത്തിലെ സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിന് സ്വന്തമായോ പങ്കാളിത്തത്തോടെയോ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉള്ള ധനസഹായം നൽകുക എന്നതാണ് ഈ പദ്ധതി വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്.
50000 രൂപയാണ് പദ്ധതിയുടെ ആനുകൂല്യമായി ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുന്നത്. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ അവസരം ഉണ്ടായിരിക്കുന്നത്.
വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ഉള്ള കുടുംബങ്ങളിലെ വനിതകൾക്കാണ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെ ധനസഹായം ലഭിക്കുക. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത, പദ്ധതിയിൽ പങ്കാളികളാകുന്ന വനിതകൾക്ക് ലഭിക്കുന്ന ആനുകൂല്യത്തിന് 50 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.
അതായത് 50000 രൂപ ലഭിക്കുമ്പോൾ അതിൽ 25,000 രൂപ മാത്രം തിരിച്ചെടച്ചാൽ മതിയാവും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് നൽകിയിരിക്കുന്ന സ്ത്രീകൾക്കാണ് ആനുകൂല്യം ലഭിക്കുക എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.
പ്രൊഫഷണൽ സാങ്കേതിക വിവരം ഉള്ള സ്ത്രീകൾക്കും ഐടി ഐ, ഐ ടി സി സർട്ടിഫിക്കറ്റ് ഉള്ള വനിതകൾക്കും സംസ്ഥാന വ്യവസായ വകുപ്പ് തൊഴിലാളികൾക്ക് നൽകുന്ന പ്രവർത്തി കാര്യക്ഷമത സർട്ടിഫിക്കറ്റ് ഉള്ള വനിതകൾക്കും മുൻഗണന ലഭിക്കുന്നതാണ്.
ആയതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇപ്പോൾ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.