കേരളത്തിൽ സ്വയം തൊഴിൽ തുടങ്ങാനായി സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നല്കന്നു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം

ഇപ്പോൾ സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് പോകുന്നത് മൾട്ടി പർപ്പസ് ജോബ് ക്ലബ്‌ എന്നത്. ഇന്ന് നമുക്കറിയാം covid 19 പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ഒരുപാട് വ്യക്തികളുണ്ട്. അതോടൊപ്പം തന്നെ പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നിലവിൽ ജോലി ഒന്നും ഇല്ലാത്ത ആളുകളും നമുക്ക് ചുറ്റും ഉണ്ട്. ഇങ്ങനെയുള്ള എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഈ മൾട്ടിപർപ്പസ് ജോബ് ക്ലബ്‌. ഇത് എന്താണെന്ന് നമുക്ക് പരോശോധിക്കാം.

ഏതു തരത്തിൽ പെട്ട സംരംഭം ആയാലും തുടങ്ങാൻ വേണ്ടിയിട്ട് 10 ലക്ഷം രൂപ വരെ സർക്കാരിന്റെ ലോണും കൂടാതെ 25 ശതമാനം സബ്സിഡിയും ലഭിക്കുന്ന ഒരു പദ്ധതിയാണിത്. പുതിയതായി എന്തെങ്കിലും സംരംഭങ്ങളോ സ്ഥാപനങ്ങളും ഫാമുകളോ മറ്റോ തുടങ്ങാൻ താല്പര്യം ഉള്ളവർക് ലോണിനു വേണ്ടി അപേക്ഷിക്കാവുന്ന ഒരു പദ്ധതിയാണ് മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ്. ജോബ് ക്ലബ്‌ എന്ന് പറയാൻ കാരണം ഒരാൾക്ക് മാത്രമായി ഈ ലോൺ ലഭിക്കില്ല എന്നത് കൊണ്ടാണ്. രണ്ടോ അതിനു മുകളിലോ ഉള്ള വ്യക്തികൾ ഉണ്ടെങ്കിൽ മാത്രമാണ് ഈ ലോൺ ലഭിക്കുക.

അതായത് പാർട്ട്ണർഷിപ്പ് ആയി സ്ഥാപനം തുടങ്ങാൻ ആലോചിക്കുന്നവർക്ക് ആണ് ഈ ലോൺ ലഭ്യമാകുക. കേരള സർക്കാരിന്റെ കീഴിലുള്ള തൊഴിൽ വകുപ്പും അതിനു കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മുഖേനയാണ് ഈ ഒരു ലോൺ ലഭിക്കുന്നത്. ഈ ലോണിലൂടെ ലഭിക്കുന്ന പരമാവധി തുക 10 ലക്ഷം രൂപ വരെയാണ്. അതിനു നമുക്ക് 25 ശതമാനം സബ്സിഡിയും ലഭിക്കും. അതായത് രണ്ട് ലക്ഷം രൂപ വരെയാണ് സബ്സിഡിയായി പരമാവധി കൊടുക്കുന്നത്. ഒന്നു മുതൽ അഞ്ചു പേരായി തുടങ്ങുന്ന സംരംഭങ്ങൾക്ക് ഒരാൾ ലീഡർ ആയിരിക്കും.

അതോടൊപ്പം തന്നെ ബാക്കിവരുന്ന നാലുപേർ മെമ്പർമാരും ആയിരിക്കും. ലോണിൽ അപേക്ഷിക്കാൻ പറ്റുന്ന വ്യക്തികൾ എന്ന് പറയുന്നത് 21 വയസ്സ് മുതൽ 45 വയസ്സ് വരെ തൊഴിലില്ലാതെ ഇരിക്കുന്ന വ്യക്തികൾക്കാണ്. അതായത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഈ കാറ്റഗറിയിൽ വരുന്ന വ്യക്തികൾക്ക് മാത്രമേ ഈ ഒരു അനുകൂല്യം ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അന്വേഷിച്ചാൽ അറിയുവാൻ കഴിയും. അതിൽ തന്നെ ഓബിസി കാർക്ക് മൂന്നുവർഷവും എസ്സി, എസ്ടി വിഭാഗത്തിൽ വരുന്ന അപേക്ഷകൾക്ക് അഞ്ചുവർഷവും പ്രായത്തിന്റെ കാര്യത്തിൽ ഇളവ് കിട്ടും.

അതുപോലെതന്നെ കുടുംബത്തിന് വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടുതൽ ആവാൻ പാടില്ല. മാത്രമല്ല നമ്മുടെ പ്രൊജക്റ്റിന്റെ 10% സംഭാവന നമ്മുടേത് തന്നെ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത കൂടുതൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അതുപോലെതന്നെ ഐ ടി ഐ പോളിടെക്നിക് ഡിഗ്രി എന്നിവ പഠിച്ചവർക്കും മുൻഗണന ഉണ്ടാവും. ഇനി ഇതിലേക്ക് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം. ഇതിലേക്ക് അപേക്ഷിക്കാൻ ആയിട്ടുള്ള അപേക്ഷാഫോം നമ്മൾ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കും.

നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസിന്റെ വിശദാംശങ്ങൾ, വരുമാന സർട്ടിഫിക്കറ്റ്, ബാക്കി വേണ്ട വിശദാംശങ്ങളും ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിന്റെ പേരിൽ തുടങ്ങാൻ പറ്റാതെ പോകുന്ന വ്യക്തികൾ നമ്മുടെ നാട്ടിൽ വളരെ അധികമാണ്. അങ്ങനെയുള്ളവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക.