വീട്ടിൽ നിന്ന് തന്നെ ചെയ്യാം ഈ വിദ്യ ! ഹൃദയം ആരോഗ്യമുള്ളതാണോ എന്ന് സ്വയം പരിശോധിക്കാം !!

ഹൃദ്രോഗം- സൂക്ഷിച്ചില്ലെങ്കിൽ പൊടുന്നനെയുള്ള മരണത്തിനുവരെ കാരണമായേക്കാവുന്ന അസുഖം. പതിനഞ്ചു വയസുള്ള യുവാവുപോലും ഇന്ന് കുഴഞ്ഞുവീണു മരിക്കുന്നുണ്ട്. ജീവിതരീതിയിൽ വന്ന മാറ്റവും ഫാസ്റ് ഫുഡ് ഭക്ഷണ രീതിയും, വ്യായാമമില്ലാത്ത ജീവിതവുമൊക്കെയാണ് ഇതിനു പ്രധാന കാരണങ്ങൾ. പലപ്പോഴും കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഇതുതന്നെയാണ്. നിങ്ങളുടെ ഹൃദയം പൂർണ്ണ ആരോഗ്യമുള്ളതാണോ ? പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണിത്.

നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണോ എന്ന് വെറും മൂന്നു മിനിറ്റിൽ തിരിച്ചറിയാം. ഏതു പ്രായത്തിലുള്ളവർക്കും സ്വയം ചെയ്തു നോക്കാവുന്ന വളരെ സിമ്പിൾ ആയ ഒരു ടെസ്റ്റ് ആണിത്. നിങ്ങൾ അഞ്ചു മിനിറ്റ് ഒരു ജോലിയും ചെയ്യാതെ വെറുതെ റീലാക്സിഡ് ആയി ഇരിക്കുക.

അതിനു ശേഷം നിങ്ങളുടെ പൾസ്‌ഒരു മിനിറ്റിൽ എത്ര തവണ മിടിക്കുന്നുണ്ടെന്നു പരിശോധിക്കുക. അതിനു ശേഷം നിങ്ങൾ 45 സെക്കന്റ് ഇരുന്ന് എഴുന്നേൽക്കുക. അതിനു ശേഷം നിങ്ങളുടെ പൾസ്‌ നിന്നുകൊണ്ടുതന്നെ പരിശോധിക്കുക. അടുത്ത ഒരു മിനിറ്റ് സമയം പൾസ്‌ എത്രകണ്ട് ഉയരുന്നു എന്നുകണക്കുകൂട്ടുക.

വീണ്ടും ഒരു മിനിറ്റ് ഇരുന്ന് വിശ്രമിച്ചതിനു ശേഷം വീണ്ടും പൾസ്‌ പരിശോധിക്കുക. ഈ മൂന്നുപ്രാവശ്യം കിട്ടിയ സംഖ്യയും തമ്മിൽ കൂട്ടുക. അങ്ങിനെ കൂട്ടി കിട്ടുന്ന സംഖ്യയിൽ നിന്നും 200 കുറയ്ക്കുക. അതിനുശേഷം കിട്ടുന്ന സംഖ്യയെ 10 കൊണ്ട് ഹരിക്കുക.

ഇത് ചെയ്തശേഷം കിട്ടുന്ന സംഖ്യ ഒന്നിനും അഞ്ചിനും ഇടയ്ക്കാണ് എങ്കിൽ നിങ്ങളുടെ ഹൃദയം ഒരു കുഴപ്പവുമില്ലാതെ സൂപ്പറായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം. കിട്ടുന്ന സംഖ്യ ആറിനും പത്തിനും ഇടയ്ക്കാണ് എങ്കിൽ ഹ്ര്യദയം തൃപ്തികരമായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം.

എന്നാൽ, പതിനൊന്നിനും പതിനഞ്ചിനും ഇടയിലാണ് സംഖ്യയെങ്കിൽ നിങ്ങളുടെ ഹൃദയത്തിനു ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയെന്നു അനുമാനിക്കാം. ഈ സംഖ്യ പതിനഞ്ചിനും മുകളിലാണെങ്കിൽ നിങ്ങളുടെ ഹൃദയം അതീവ അപകടത്തിലാണെന്ന് മനസ്സിലാക്കാം.