സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം. പുതിയ അറിയിപ്പ്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. മാത്രമല്ല ചില ആളുകൾക്ക് ഭക്ഷ്യ വിതരണത്തിൽ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതകളുമുണ്ട്. ഇത് ആരെയൊക്കെ ബാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . റേഷൻ വിതരണം സാധാരണയായി ആരംഭിക്കുന്നത് എല്ലാ മാസവും അഞ്ചാം തീയതിയോട് കൂടിയാണ്. പക്ഷേ സെപ്റ്റംബർ മാസത്തിൽ ഇതുവരെയായിട്ടും റേഷൻ വിതരണം ആരംഭിച്ചിട്ടില്ല.

ഇതിന്റെ പ്രധാന കാരണമായി പറയുന്നത്, ആഗസ്റ്റ് മാസത്തിലെ റേഷൻ ആനുകൂല്യങ്ങൾ പലരും വാങ്ങിച്ചു തീർന്നിട്ടില്ല എന്നതാണ്. വളരെയധികം പൊതു അവധികൾ ഉണ്ടായിരുന്നു എന്നത് മറ്റൊരു കാരണവും. കിറ്റ് വാങ്ങാൻ ഉള്ള ആളുകൾക്ക് കിറ്റ് വാങ്ങാനുള്ള സൗകര്യങ്ങളും ഈ അഞ്ചാം തീയതി വരെയായിരുന്നു ചെയ്തിരുന്നത്. ഇതെല്ലാം  അഞ്ചാം തീയതി കൊണ്ട് തീർത്ത്‌ പുതിയ റേഷൻ വിതരണം അഞ്ചാം തീയതി മുതൽ ആരംഭിക്കേണ്ടതാണ്.

പക്ഷേ ഇതുവരെ ആയിട്ടും ഈ മാസത്തെ വിതരണം ആരംഭിച്ചിട്ടില്ല. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് സോഫ്റ്റ്‌വെയറിൽ ഓരോ റേഷൻ കാർഡ് ഉടമകൾക്കും എന്തൊക്കെ സാധനം കൊടുക്കേണ്ടത് എന്ന കാര്യം ഇതുവരെയായും അപ്ഡേഷൻ ആയിട്ടില്ല എന്നതാണ്. മാത്രമല്ല റേഷൻകടകളിൽ സെപ്റ്റംബർ മാസത്തേക്കുള്ള റേഷൻ വിതരണങ്ങൾ എത്തിച്ചേർന്നിട്ടുമില്ല. ഇതിനെ കുറിച്ച് റേഷൻ അധികാരികൾ പറയുന്നത് എന്തെന്നാൽ സോഫ്റ്റ്‌വെയറുകളിൽ ഡാറ്റ ചേർക്കുന്നത്  ഏഴാം തീയതിയോട് കൂടിയാണ്. അതായത് തിങ്കളാഴ്ചയോടു കൂടിയാണ്.

അതിനുശേഷം മാത്രമേ റേഷൻ വിതരണം ഉണ്ടാവുകയുള്ളൂ എന്നതാണ്. ഒരുപക്ഷേ ഏഴാം തീയതി വൈകീട്ടോ അല്ലെങ്കിൽ എട്ടാം തീയതിയോടു കൂടിയോ തന്നെ ഉപഭോക്താക്കൾക്ക് റേഷൻ  വാങ്ങിക്കുവാൻ ഉള്ള സൗകര്യം ഉണ്ടാവും. അതുപോലെതന്നെ എ എ വൈ വിഭാഗത്തിൽ പെടുന്ന കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങളുടെ ആനുകൂല്യം താൽക്കാലികമായി നിർത്തിവയ്ക്ക പെട്ടേക്കാം എന്നത് . മൂന്ന് മാസത്തിൽ കൂടുതൽ റേഷൻ ആനുകൂല്യം വാങ്ങിക്കാതെ ഇരുന്ന ആളുകൾക്കാണ് ഈ ഒരു പ്രശ്നം ഉണ്ടാവുന്നത്.

ഇങ്ങനെ മൂന്നു മാസത്തിൽ കൂടുതൽ റേഷൻ അനുകൂല്യം കൈപ്പറ്റാതെ ഇരുന്ന ആളുകളെ മുൻഗണന കാർഡുകളിൽ നിന്നും മാറ്റി മുൻഗണനേതര കാർഡുകളിലേക്ക് മാറ്റുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. റേഷൻ ആനുകൂല്യങ്ങൾ തീർച്ചയായും എല്ലാ മാസങ്ങളിലും വാങ്ങിക്കുവാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പോകുവാൻ സാധിക്കുന്നില്ലെങ്കിൽ റേഷൻകാർഡിൽ അംഗങ്ങളായിട്ടുള്ള മറ്റാരുടെയെങ്കിലും സഹായത്തോടെ ഒരാൾ ചെന്ന് ഈ ആനുകുല്യങ്ങൾ കൈപറ്റിയാൽ മതിയാകും. അപ്പോൾ സെപ്റ്റംബർ മാസങ്ങളിൽ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

എ എ വൈ വിഭാഗത്തിൽ പെടുന്ന ബിപിൽ കാർഡുടമകൾക്ക്‌  പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിയുടെ വിതരണം ഉണ്ടായിരിക്കും. അതുപോലെതന്നെ കാർഡ് ഒന്നിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല  ലഭിക്കുന്നതായിരിക്കും. മാത്രമല്ല സംസ്ഥാന സർക്കാരിന്റെ 5 കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും.

സെപ്റ്റംബർ മാസം മുതൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടുത്ത നാല് മാസത്തേക്ക് കൂടി ഉള്ള കിറ്റ് വിതരണത്തിലെ ഒരു മാസത്തേക്കുള്ള കിറ്റ് വിതരണം ലഭിക്കും എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. എന്നു മുതലാണ് ഈ കിറ്റ് ലഭിക്കുക എന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല.