പുതിയ രീതി വരുന്നു. കെഎസ്ഇബി അറിയിപ്പ്. എല്ലാവരെയും ബാധിക്കും

വീട്ടിൽ കറന്റ്‌ കണക്ഷൻ ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപെട്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഇവരെ സംബന്ധിച്ചു പുതിയ ഒരു സേവനം ആണ് വരാൻ പോകുന്നത്. സർവീസ് അറ്റ് ഡോർ സ്റ്റെപ് എന്നുള്ള ഒരു സേവനം കൂടി നൽകുവാൻ വേണ്ടിയാണ് തീരുമാനം എടുത്തിരിക്കുന്നത്.

വൈദ്യുതി ആയി ബന്ധപ്പെട്ട് എന്ധെങ്കിലും ആവശ്യങ്ങൾ സാധാരണ രീതിയിൽ വരുക ആണ് എങ്കിൽ ഓഫീസിലേക്ക് പോവുക ആണ് എല്ലാ ആളുകളും ചെയ്യുന്ന കാര്യം എന്ന് പറയുന്നത്. ചില ആളുകൾ ഓൺലൈൻ വഴിയും സേവനങ്ങൾ ആശ്രയിക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം ആളുകളും ഓഫീസിലേക്ക് പോവുക ആണ് പതിവ്.

എന്നൽ ഇനിമുതൽ അതായത് സർവീസ് അറ്റ് ഡോർ സ്റ്റെപ് എന്നുള്ള സേവനം വരുന്നത് മൂലം ഇത്തരം കാര്യങ്ങൾക്ക് ഓഫീസിൽ പോകേണ്ട ആവശ്യം വരുന്നതല്ല. ഓഫീസിൽ പോകാതെ തന്നെ ഉപബോക്തകൾക്ക് ആവശ്യമുള്ള സേവനങ്ങൾ എന്താണോ ആ ആവശ്യം ഉദ്യോഗസ്ഥർ വീട്ടിൽ വന്നു ചെയ്ത് തന്നുന്നതായിരിക്കും. വീട്ടു പടിക്കൽ സേവനം എന്നാണ് സർവീസ് അറ്റ് ഡോർ സ്റ്റെപ് എന്നുള്ള സേവനത്തിന്റെ അർത്ഥം.

കേരളത്തിലെ മുഴുവൻ സെക്ഷൻ ഓഫീസിലും ഇയൊരു സേവനം ലഭിച്ചു തുടങ്ങുന്നതാണ്. ഗാർഹിക ഉപപോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭിച്ചു തുടങ്ങുക. ഇതിനു ശേഷം മറ്റുള്ള ഉപബോക്താക്കൾക്കും സേവനം ലഭിച്ചു തുങ്ങുന്നതായിരിക്കും.

വൈദ്യുതി ലൈറ്റ് മീറ്റർ മാറ്റൽ, നിലവിൽ ഉള്ള കണക്ഷൻ ഉടമസ്ഥ അവകാശം മാറ്റൽ എന്നിങ്ങനെ ഉള്ള നിരവതി സേവനങ്ങൾ ആയിരിക്കും ഇതിലൂടെ ലഭ്യമാവുക. ഇയൊരു സേവനം ലഭിക്കുവാൻ അപ്ഡേറ്റ് വന്നതിന് ശേഷം 1912 എന്നുള്ള നമ്പറിൽ വിളിച്ചു മൊബൈൽ നമ്പറും എന്താണോ ആവശ്യം അതും വിളിച്ചു രജിസ്റ്റർ ചെയ്യണം. എലെക്ട്രിസിറ്റി ബോർഡ്‌ ഒരു നമ്പർ തരുകയും വീട് സന്ദർശിക്കുന്ന സമയവും തിയതിയും എന്ധെല്ലാം രേഖകൾ ആണ് കയ്യിൽ കരുതേണ്ടത് എന്നെല്ലാം വിശദമായി അപ്പോൾ പറഞ്ഞു തരുന്നതായിരിക്കും.