ചെന്നൈയിൽ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഠിച്ചിരുന്ന ഇടുക്കി സ്വദേശിനിയായ പെൺകുട്ടി ടൈഫോയ്ഡ് ബാധിച്ച് മ, രിച്ചു. ഹൗസ് സർജനായി ജോലി ചെയ്തിരുന്ന ഉപ്പുതറ പഞ്ചായത്ത് പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ 26 കാരിയായ ആർ.സിന്ധുവാണ് മ, രിച്ചത്.
എംബിബിഎസ് കഴിഞ്ഞ് ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു സിന്ധു. ഓണത്തിന് മുമ്പ് നാട്ടിലെത്തിയ സിന്ധു ദിവസങ്ങൾക്ക് മുൻപാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സിന്ധുവിന് ടൈഫോയ്ഡ് ആയിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.