ഉറക്കം ലഭിക്കാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിയുക..!! നല്ല ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയെല്ലാം..!! ഡോക്ടർ സംസാരിക്കുന്നു..!!

ഒരു ശരാശരി മനുഷ്യൻ ദിവസം മുഴുവൻ വിശ്രമമില്ലാതെ ജോലി ചെയ്തതിനു ശേഷം രാത്രി സമയം വിശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മനുഷ്യന് ഏറ്റവും കൂടുതൽ വിശ്രമം ലഭിക്കുന്നത് ഉറങ്ങുന്ന സമയത്താണ്. ഒരു ശരാശരി മനുഷ്യൻ ദിവസം ആറ് മുതൽ എട്ട് മണിക്കൂർ വരെ തുടർച്ചയായി ഉറങ്ങിയിരിക്കണം.

നല്ല രീതിയിൽ ഉറക്കം ലഭിക്കാത്ത ആളുകൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരിക്കും. ശ്രദ്ധ കുറവ്, മാനസിക പിരിമുറുക്കങ്ങൾ, ദേഷ്യം, വിഷാദം എന്നിങ്ങനെ വളരെയധികം ശ്രദ്ധ നൽകേണ്ട മാനസിക – ആരോഗ്യ പ്രശ്നങ്ങൾ ഉറക്കക്കുറവ് മൂലം ഉണ്ടാകാം.

ചില ആളുകൾക്ക് കിടന്നാൽ ഉറക്കം ലഭിക്കാറില്ല. ചില ആളുകൾ ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് തനിയെ എഴുന്നേൽക്കുന്നത് കാണാം. ചില ആളുകൾ നേരത്തെ ഉണരും. ചില ആളുകൾ ഉറക്കത്തിൽ സംസാരിക്കുകയും എഴുന്നേറ്റു നടക്കുകയും കൈകാലുകൾ ചലിപ്പിക്കുകയും ചെയ്യും. ഇങ്ങനെ കൃത്യമായി ഉറക്കം ലഭിക്കാത്ത സാഹചര്യങ്ങൾ നിരവധിയാണ്.

വിവിധങ്ങളായ കാരണങ്ങൾ കൊണ്ട് ഇങ്ങനെ കൃത്യമായി ഉറക്കം ലഭിക്കാത്ത അവസ്ഥ ഉണ്ടാകും. പ്രധാനമായും നമ്മൾ ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വൃത്തിയുള്ളതും സമാധാനം ഉള്ളതും ആയിരിക്കണം. നമ്മൾ ഉറങ്ങുന്ന മുറിയിൽ വായിക്കുകയോ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഐപ്പാട് എന്നിങ്ങനെയുള്ളവ ഉപയോഗിക്കുകയോ ചെയ്യരുത്.

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് വരെ മൊബൈൽ ഫോൺ കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ചാൽ ഇവയിൽ നിന്നും വരുന്ന നീല പ്രകാശ രശ്മികൾ തലച്ചോറിനെ ഉത്തേജിപ്പിക്കും. ആയതിനാൽ കിടക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പെങ്കിലും ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്തു വയ്ക്കുക.

അതുപോലെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ചെസ്സ്, പസിലുകൾ മുതലായ ഗെയിമുകളും കളിക്കാൻ പാടില്ല. വൈകുന്നേരങ്ങളിൽ അധികമായി വ്യായാമം ചെയ്യുന്നതും ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകും. ആയതിനാൽ വ്യായാമം രാവിലെ ചെയ്യാൻ ശ്രമിക്കുക.

മദ്യപിക്കുന്നവർക്കും പുക വലിക്കുന്നവർക്കും ഇത്തരത്തിൽ ഉറക്കക്കുറവ് ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ ഉറക്കം ലഭിക്കുന്നതായിരിക്കും. ഇങ്ങനെ ചെയ്തിട്ടും ഉറക്കം ലഭിച്ചില്ലെങ്കിൽ കിടന്ന് 20 മിനിറ്റിന് ശേഷം ഉറക്കം ലഭിച്ചില്ലെങ്കിൽ എഴുന്നേറ്റ് നടക്കുക.

അല്ലെങ്കിൽ ബോറടിപ്പിക്കുന്ന തലത്തിലുള്ള ബുക്കുകൾ വായിക്കുക. ഈ സമയം മൊബൈൽ ഫോൺ ഉപയോഗിക്കരുത്. പകൽസമയത്ത് വ്യായാമം ചെയ്യുന്നതും ഉറക്കം ലഭിക്കുന്നതിന് വളരെ ഉപകാരപ്പെടും. ചൂടുള്ള പാൽ കിടക്കുന്നതിനു മുമ്പ് കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. ആയതിനാൽ ഉറക്കത്തിന്റെ പ്രശ്നം നേരിടുന്ന ആളുകൾ ഇക്കാര്യങ്ങൾ പരീക്ഷിച്ചുനോക്കുക.