സ്പോഞ്ച് കെയ്ക്ക് മിക്സി ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. വായിൽ വച്ചാൽ അലിഞ്ഞുപോകും അതുപോലുള്ള കെയ്ക്ക്.

സ്പോഞ്ച് കെയ്ക്ക് മിക്സി ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.. കെയ്ക്ക് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എല്ലാവർക്കും ഇഷ്ടപ്പെട്ട സ്നാക്സ് തന്നെയാണ് കെയ്ക്ക്. ചായയുടെ കൂടെ ഒരു ചെറിയ കഷണം കെയ്ക്ക് കിട്ടിയാൽ വൈകുന്നേരത്തെ വയറു നിറയും. കടയിൽ നിന്ന് വാങ്ങാതെ നമ്മുടെ വീട്ടിൽ തന്നെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാം ഈ കേക്ക്. അതെങ്ങനെയാണെന്ന് നമുക്ക് താഴെ കൊടുത്ത ചേരുവകൾ വഴി നോക്കാം. മൈദ- 1 കപ്പ്, പഞ്ചസാര – 1 കപ്പ്, ബേക്കിംങ് പൗഡർ – 1 ടീസ്പൂൺ, ബേക്കിംങ് സോഡ -1/2 ടീസ്പൂൺ, വാനില എസൻസ്, മുട്ട – 3 എണ്ണം, ബട്ടർ – 50 ഗ്രാം.

ഇത്രയും ചേരുവകൾ വച്ച് എങ്ങനെയാണ് കേക്ക് കുക്കറിൽ ഉണ്ടാക്കുന്നതെന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് പഞ്ചസാര മിക്സിയിലിട്ട് പൊടിച്ചെടുക്കുക. അതിലോട്ട് അരിച്ചെടുത്ത ഒരു കപ്പ് മൈദ ഇടുക. കൂടാതെ ബേക്കിംങ് സോഡ, ബേക്കിംങ് പൗഡർ, മുട്ട, ബട്ടർ ഇതൊക്കെ ഇട്ട് നല്ല സ്മൂത്തായി അരച്ചെടുക്കുക. അതിനു ശേഷം ഒരു ടീസ്പൂൺ വാനില എസൻസ് ഒഴിച്ച് അടിക്കുക. നല്ല സമൂത്തായ ബേറ്റർ നമുക്ക് ലഭിക്കും.

പിന്നീട് കുക്കറിനെ ഗ്യാസിൽ ഹൈ ഫ്ലെയ്മിൽ വയ്ക്കുക. കുക്കർ 5 മിനുട്ട് നേരം അങ്ങനെ വയ്ക്കുക. കേക്ക് ഉണ്ടാക്കാൻ ബേക്കിംങ്ങ് ടിന്നെടുത്ത് അതിലേക്ക് ബേറ്റർ ഒഴിക്കുക. അതിനു ശേഷം നല്ല ചൂടായ കുക്കറിൽ കട്ടിയുള്ള ഒരു പാത്രം വയ്ക്കുക. ആ പാത്രത്തിൻ്റെ മുകളിൽ ബേക്കിംങ് ടിന്നിലൊഴിച്ച കേക്ക് എടുത്ത് വയ്ക്കുക. പിന്നീട് കുക്കർ മൂടുക. കുക്കറിന് വെയ്റ്റ് വയ്ക്കാൻ പാടില്ല. അങ്ങനെ ഒരു 40 മുതൽ 45 മിനുട്ട് വരെ ലോ ഫ്ലെയ്മിൽ വയ്ക്കുക. 45 മിനുട്ടിനു ശഷം കേക്ക് റെഡിയായിട്ടുണ്ടാവും. കുക്കർ തുറന്ന് നോക്കി ഒരു ടൂത്ത് പിക്ക് എടുത്ത് പാകമായോ എന്നു നോക്കുക. പാകമായെങ്കിൽ ടൂത്ത് പിക്കിൽ ഒട്ടിപിടിക്കില്ല.

പുതിയ തരം ഷെയ്ക്ക് ! രുചിയേറിയ ചക്കക്കുരു ഷെയ്ക്ക് ഉണ്ടാക്കാം എളുപ്പത്തിൽ.. 

അതിനു ശേഷം കുക്കറിൽ നിന്ന് പുറത്തെടുത്ത് തണിയാൻ വയ്ക്കുക. ഒരു 5 മിനുട്ടിനു ശേഷം കേക്ക് മറ്റൊരു പാത്രത്തിൽ കമഴ്ത്തി വയ്ക്കുക. നല്ല പാകത്തിലുള്ള സോഫ്റ്റായ കേക്ക് റെഡിയായിട്ടുണ്ടാവും. വളരെ ടേസ്റ്റി ആണ്. അധികം സമയമില്ലാതെ തയ്യാറാക്കിയെടുക്കാൻ പറ്റുകയും ചെയ്യും.

റവ കൊണ്ട് രുചികരമായ കേസരി ഉണ്ടാക്കാം. എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന സ്വാദ്

Leave a Comment