കേന്ദ്ര സർക്കാർ നൽകും മാസം 3000 രൂപ പെൻഷൻ. ആധാറും, ബാങ്ക് അക്കൗണ്ടും മാത്രം മതി. അപേക്ഷിക്കേണ്ട ലിങ്ക് സഹിതം കാണുക

കേന്ദ്ര സർക്കാരിൻറെ ഒരു നല്ല പദ്ധതിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മൂവായിരം രൂപയോളം മാസം പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഭാര്യക്കും ഭർത്താവിനും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ അവർക്ക് രണ്ടുപേർക്കും കൂടി പെൻഷനായി ലഭിക്കുന്നത് 6000 രൂപയോളം ആണ്. ശ്രം യോഗി മൻധൻ യോജന എന്നാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ പേര്.

ദിവസം കഴിയുന്തോറും ഈ പദ്ധതിയിലേക്ക് ഒട്ടനവധി ആളുകൾ ആണ് ഇപ്പോൾ അംഗങ്ങളായി കൊണ്ടിരിക്കുന്നത്. ജനങ്ങൾ അവരുടെ ഭാവി സുരക്ഷിതമാക്കാൻ ഇപ്പോൾ ഒട്ടനവധി പദ്ധതികളിലേക്ക് ആണ് അംഗമായികൊണ്ടിരിക്കുന്നത്. അങ്ങനെയൊരു നല്ല പദ്ധതിയാണിത്. ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകാനായി നിങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകുക.

ഈ പദ്ധതിയ്ക്ക് ചേരാനുള്ള പ്രായപരിധി 40 വയസ്സ് വരെയാണ്. ഇതിനായി നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ്. ഈ പദ്ധതിയുടെ ആനുകൂല്യം എന്ന് പറയുന്നത് നിങ്ങൾക്ക് 60 വയസ്സിനുശേഷം ഏറ്റവും കുറഞ്ഞത് 3000 രൂപ പ്രതിമാസം പെൻഷനായി ലഭിക്കും എന്നതാണ്. കേന്ദ്ര സർക്കാരിൻറെ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഈ പെൻഷൻ പദ്ധതിയുടെ ആകെ തുകയുടെ 50 ശതമാനം കേന്ദ്രസർക്കാരും ബാക്കി 50 ശതമാനം അപേക്ഷിക്കുന്ന ആളും നിക്ഷേപിക്കണം. ഈ പദ്ധതിയിലേക്ക് സ്വയം തൊഴിൽ ചെയ്യുന്ന ആളുകൾക്കും, ചെറുകിട വ്യാപാരങ്ങൾ ചെയ്യുന്നവർക്കും, വീട്ടുജോലി ചെയ്യുന്ന ആളുകൾക്കും, ഓട്ടോറിക്ഷ പോലുള്ള ചെറു വാഹനങ്ങൾ ഓടിക്കുന്ന തൊഴിലാളികൾക്കും, കൈത്തറി തൊഴിലാളികൾക്കും, ബീഡി തൊഴിലാളികൾക്കും, നിർമ്മാണ തൊഴിലാളികൾക്കും , കർഷക തൊഴിലാളികൾക്കും, വീഡിയോ ഓഡിയോ സംബന്ധമായ ജോലി ചെയ്യുന്ന ആളുകൾ, വീട്ടു സാധനങ്ങൾ വീടുതോറും വിൽക്കുന്ന ആളുകൾക്കും അംഗമാകാവുന്നതാണ്. ഇത്തരം ആളുകളുടെ ഒരു വർഷത്തെ ആകെയുള്ള ടേണോവർ ഒന്നരക്കോടിയിലധികം ആകരുത്.

അപേക്ഷിക്കുന്നവരുടെ ആനുവൽ ഇൻകം സംബന്ധിച്ച് ഇൻകം ടാക്സ് കൊടുക്കുന്നവർക്ക് ഈ പദ്ധതിയിൽ ചേരാൻ ആവില്ല. കൂടാതെ കേന്ദ്ര സർക്കാരിന്റെ തന്നെ മറ്റേതെങ്കിലും തരത്തിലുള്ള പെൻഷൻ പദ്ധതിയിൽ ഉള്ളവർക്കും ഈ പദ്ധതിയിലേക്ക് ചേരാൻ ആകില്ല. എന്നാൽ സംസ്ഥാന സർക്കാരിൻറെ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ഈ പദ്ധതിയിലേക്ക് നിങ്ങൾ ചേരുന്നതിനായി ഇവിടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്കിലൂടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പദ്ധതിയിൽ ചേരാൻ ആവുന്ന പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും ഇടയ്ക്ക് ആയിരിക്കണം.

പദ്ധതിയിൽ അംഗമാകുന്ന ആൾ എല്ലാമാസവും 55 രൂപയാണ് അടക്കേണ്ടത്. അതിനോട് ആനുപാതികമായി 55 രൂപ തന്നെ കേന്ദ്രസർക്കാരും ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കും. അങ്ങനെ നിക്ഷേപിച്ച് 60 വയസ്സ് കഴിയുമ്പോഴാണ് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കുന്നത്. പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ആൾ ആളുടെ കാലശേഷം അയാളുടെ ജീവിതപങ്കാളിക്ക് 50 ശതമാനം തുക തുടർന്നുള്ള മാസങ്ങളിൽ ലഭിക്കുന്നതാണ്.