Home Info Desk സുരേഷ് ഗോപിയെ കെട്ടിപിടിച്ച് ചുംബനം നൽകി സിനിമാ താരം ശ്രീദേവി മുല്ലശ്ശേരി.. “സുരേഷ് ഗോപി സാർ.....

സുരേഷ് ഗോപിയെ കെട്ടിപിടിച്ച് ചുംബനം നൽകി സിനിമാ താരം ശ്രീദേവി മുല്ലശ്ശേരി.. “സുരേഷ് ഗോപി സാർ.. എപ്പോഴും ഹൃദയത്തിൽ..”

സുരേഷ് ഗോപിക്കെതിരായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്ന സമയമാണിത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ഇപ്പോഴിതാ സിനിമാതാരം ശ്രീവിദ്യ മുല്ലശ്ശേരിയാണ് സുരേഷ് ഗോപിയെ പിടിച്ച് ചുംബിക്കുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രിയ സുരേഷ് ഗോപി സാർ എപ്പോഴും എന്റെ ഹൃദയത്തിലുണ്ട് എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ആരോപണം ഉയർന്ന ദിവസം തന്നെ സുരേഷ് ഗോപിയെ പിന്തുണച്ച് ശ്രീവിദ്യ മുല്ലശ്ശേരി രംഗത്തെത്തിയിരുന്നു. സുരേഷ്ഗോപി സാറിനെ വർഷങ്ങളായി തനിക്ക് അറിയാമെന്നും എന്നെ മകളെപ്പോലെയാണ് കാണുന്നതെന്നും ശ്രീവിദ്യ മുല്ലശ്ശേരി പറഞ്ഞു.

ഇപ്പോഴിതാ ശ്രീവിദ്യ മുല്ലശ്ശേരി പങ്കുവെച്ച ചിത്രത്തിന് വാൽസല്യത്തിന്റെ മുഖമാണെന്നും മകൾ നഷ്ടപ്പെട്ട അച്ഛന്റെ സ്‌നേഹം വെളിവാക്കുന്നുവെന്നും കമന്റുകൾ നിറഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്ന നിരവധി പേരുടെ പോസിറ്റീവ് കമന്റുകൾ ചിത്രത്തിന് താഴെ കാണാം.