“ശ്രീജിത്ത് പണിക്കർ ആട്ടിൻ തോലിട്ട കുറുക്കൻ ” ഷമ മുഹമ്മദ്, ഇത് കർമ, അവരോട് സഹതാപം മാത്രമെന്ന്; ശ്രീജിത്ത് പണിക്കർ

കോൺഗ്രസ് പാർട്ടിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കൂടുതലും പുരുഷന്മാർ ആണെന്നും സ്ത്രീ പ്രാധിനിത്യം കുറവാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് വക്താവായ ഷമ മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ഒരു വിമർശനത്തിന് മറുപടിയായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഷമ പാർട്ടിയുടെ ആരുമല്ലെന്നു പറഞ്ഞിരുന്നു. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അത് അവരോട് തന്നെ ചോദിക്കണമെന്നും പറഞ്ഞിരുന്നു.

ഇതിനു മറുപടിയായി വി ഡി സതീശനും രംഗത്ത് വന്നിരുന്നു. അവർ പറഞ്ഞത് ശരിയാണെന്നും അടുത്ത പ്രാവശ്യം ഇത്തരം പരാതികൾ പരിഹരിക്കുന്നതാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിനെകുറിച്ചെല്ലാം ശ്രീജിത്ത് പണിക്കർ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത് . തന്നെ ആട്ടിൻ തോലിട്ട കുറുക്കൻ എന്ന് പറഞ്ഞയാൾ ആണ് ഷമ. പക്ഷെ ഇപ്പോൾ അവരായിരുന്നു കോൺഗ്രസ് തോലിൽ മറഞ്ഞിരുന്നു ചാനൽ ചർച്ചകളിൽ വന്നിരുന്നതെന്നു മനസ്സിലായെന്നായിരുന്നു അദ്ദേഹത്തിന്റെ കമെന്റ്.

പാവപ്പെട്ട ഷമ യ്ക്ക് ഇപ്പോൾ തന്റെ സ്വന്തം കോൺഗ്രസ് വക്താവെന്ന ഐ ഡി കാർഡ് വരെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കേണ്ട അവസ്ഥ വന്നിരിക്കുകയാണിപ്പോൾ . ഇത് കർമയാണെന്നും 2024 വേർഷൻ ആണെന്നും തനിക്കവരോട് സഹതാപം മാത്രം ആണ് ഉള്ളതെന്നും ശ്രീജിത്ത് പണിക്കർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.