അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.. ഭർത്താവുമായുള്ള കുടുംബപ്രശ്നമെന്ന് സൂചന.. ടീച്ചർക്ക് ആദരാഞ്ജലികൾ..

തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മ, രിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല ചരിവുവിള വീട്ടിൽ 38 വയസ്സുള്ള ശ്രീലതിക ആണ് മ, രിച്ചത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്നങ്ങളാണ് ശ്രീലതികയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചത് എന്നാണ് സൂചന.

ഇവർക്ക് ഒരു മകനുണ്ട്. കുറച്ചു നാളുകളായി ശ്രീലതികയും ഭർത്താവും തമ്മിൽ ചില സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഭർതൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂർശാലയിലെ സ്വന്തം വീട്ടിൽ എത്തിയത്. താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചു മുഴുവനായും മാതാപിതാക്കളോട് ശ്രീലതിക പറഞ്ഞില്ല.

തുടർന്ന് രാത്രി ഒമ്പതു മണിയോടെയാണ് ശ്രീലതികയെ തൂങ്ങിമ, രിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലതികയുടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒട്ടേറെ കുട്ടികളാണ് തങ്ങളുടെ ടീച്ചറെ അവസാനമായി ഒരുനോക്ക് കാണാൻ ശ്രീലതിക ടീച്ചറുടെ തറവാട് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.