സാമ്പത്തികം തുടർപഠനത്തിന് തടസ്സമാവുന്നുണ്ടോ? എങ്കിൽ ഈ പദ്ധതി നിങ്ങളെ സഹായിക്കും

പഠിക്കുവാനും സാമ്പത്തികമായി ഉയരുവാനും  ആഗ്രഹിക്കുന്നവരാണ് എല്ലാ വിദ്യാർത്ഥികളും. പഠിച്ച കോഴ്സിനോടനുബന്ധിച്ചുള്ള  ഒരു നല്ല ജോലി ഉറപ്പാക്കാൻ എല്ലാവരും ശ്രമിക്കുന്നു. എന്നാൽ സാമ്പത്തിക ഭദ്രത ഇല്ലാത്തതു മൂലം  പലർക്കും ഈ സ്വപനം സാധ്യമാകാതെ പോകാറുണ്ട്.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള ഒരു പദ്ധതിയും ആയിട്ടാണ് കേരള സർക്കാർ വന്നിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പഠനത്തിൽ മികവുള്ള വിദ്യാർഥികൾക്ക്  മെറിറ്റ് അടിസ്ഥാനത്തിൽ സരോജനി ദാമോദർ ഫൌണ്ടേഷൻ നൽകുന്ന ഒരു സ്കോളർഷിപ് ആണ് ഇത്. എസ് എസ് എൽ സി പാസാവുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളർഷിപ് തുക നൽകുക. ഇങ്ങനെ തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ 2 വർഷത്തിൽ 6000 രൂപ വീതം സ്കോളർഷിപ് ലഭിക്കുന്നതാണ്.

തുടർന്നും അവർ പഠനത്തിൽ മികവ് നിലനിർത്തുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഏത് വിദ്യാഭാസ പദ്ധതിക്കും 1500 രൂപ മുതൽ 6000 രൂപ വരുന്ന സ്കോർഷിപ് ഫൗൺഡേറ്റേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തു നിന്നുള്ള സ്പോൺസേഴ്സ് വഴിയോ ലഭിക്കുന്നതാണ്. അപേക്ഷകരുടെ യോഗ്യത, വാർഷിക വരുമാനം 2 ലക്ഷം രൂപയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ 2020 മാർച്ചിലെ SSLC പരീക്ഷക്ക് എല്ലാ വിഷയങ്ങളിലും A+ /A ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക.

തിരഞ്ഞെടുപ്പ് രീതി എന്നത് അപേക്ഷകളിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികൾക്ക് വിവിധ ജില്ലകളിൽ ഓൺലൈൻ എഴുതുപരീക്ഷകൾ നടത്തുന്നതാണ്. ഈ പരീക്ഷ പാസ്സ് ആകുന്നവർക്ക് ഷോർട്ലിസ്റ്റ് അനുസരിച്ച് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാർത്ഥികളുടെ എസ് എസ് എൽ സി ഗ്രേഡ്, പഠിച്ച സ്കൂൾ, പഠന മീഡിയം, എഴുത്തുപരീക്ഷയിലെ മാർക്ക്‌, അഭിമുഖത്തിലെ മാർക്ക്‌, ഇതര മേഖലകളിലെ പങ്കാളിത്തം, സാമ്പത്തികം തുടങ്ങിയവ വിലയിരുത്തിയാണ് 100 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

പരീക്ഷയുടെയും അഭിമുഖത്തിന്റെയും സ്ഥലവും തീയതിയും അതാത് വിദ്യാർത്ഥികൾ നൽകിയിട്ടുള്ള ഇമെയിലിൽ അല്ലെങ്കിൽ മൊബൈൽ നമ്പറിൽ സന്ദേശമായി ലഭിക്കുന്നതാണ്. അപേക്ഷ അയക്കാനുള്ള അവസാന തീയതി 2020 സെപ്റ്റംബർ 30 ആണ്. സ്ക്രീനിംഗ് ടെസ്റ്റും അഭിമുഖവും 2020 ഒക്ടോബർ 18 മുതൽ നവംബർ 18 വരെ ആവും നടത്തുക.

എസ് എസ് എൽ സി മാർക്ക്‌ ലിസ്റ്റിന്റെ പകർപ്പ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ, വരുമാന സിർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകളാണ് ഓൺലൈൻ ആയി സമർപ്പിക്കേണ്ട പ്രധാന രേഖകൾ. ഈ രേഖകൾ അപൂർണമല്ലെങ്കിൽ അപേക്ഷ നിരസിക്കുന്നതായിരിക്കും.  പഠനത്തിൽ മികവു പുലർത്തുന്ന,  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന,  തുടർന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തുക.  ഇനി നിങ്ങളുടെ സ്വപ്നം, യാഥാർഥ്യത്തിൽ എത്തിക്കുക.