ഉദരത്തെ ബാധിക്കുന്ന രോഗങ്ങളില്‍ അള്‍സറിനുള്ള സ്ഥാനം മുന്‍പന്തിയിലാണ്. എച്ച്. പൈലോറി ബാക്ടീരിയയുടെ ആക്രമണം, ദഹന വ്യവസ്ഥയിലെ അമിതമായ ആസിഡിറ്റി, മാനസികസമ്മര്‍ദം, ക്രമംതെറ്റിയ ഭക്ഷണരീതി, പുകവലി, മദ്യപാനം, വേദനസംഹാരികളുടെ അമിത ഉപയോഗം എന്നിവയൊക്കെ അള്‍സറിനു കാരണമായി ചൂണ്ടികാണിക്കാം. അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു ഇതിനു മുകളില്‍ നേരിയ ഒരു ആവരണമുണ്ട്.
ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു.
ആമാശയത്തിലെയും വന്‍കുടലിലെയും പല അസുഖങ്ങളും അള്‍സറായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയറുവേദനയും എരിച്ചിലും മുന്നറിയിപ്പു നല്‍കുമ്പോള്‍ കൃത്യമായ പരിശോധനയിലൂടെ രോഗ കാരണം ഉറപ്പുവരുത്തണം. പ്രധാനമായും മൂന്ന് ഭാഗങ്ങളിലാണ് പെപ്റ്റിക് അള്‍സര്‍ ഉണ്ടാകുന്നത്.
1. അന്നനാളത്തിലുണ്ടാകുന്ന അള്‍സര്‍
2. ആമാശയത്തിലുണ്ടാകുന്ന അള്‍സര്‍
3. ചെറുകുടലിലുണ്ടാകുന്ന അള്‍സര്‍
ദഹനവ്യവസ്ഥയുടെ ഏതുഭാഗത്തുണ്ടാകുന്ന അള്‍സറിനും ലക്ഷണങ്ങള്‍ ഒരുപോലെതന്നെയാണ്. എന്നാല്‍ അന്നനാളത്തിലെയും ആമാശയത്തിലെയും അള്‍സര്‍ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കുന്നതാണ്.
തുടർച്ചയായി വായയിൽ അൾസർ ഉണ്ടാകുന്നത് ഒരുപാടുപേർ അലട്ടുന്ന ഒരു പ്രശ്നമാണ്.. അമിതമായ വേദനയും നീറ്റലും കാരണം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല.. വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ? വായയിൽ വരുന്ന അൾസർ വായയിലെ കാൻസർ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർ ഈ പ്രശ്നത്താൽ ബുദ്ധിമുട്ടുന്നുണ്ട്.